‘യുദ്ധം മാനവരാശിയെ നാശത്തിലേക്ക് നയിക്കും’; മുചുകുന്ന് നോർത്ത് യു. പി സ്കൂളിൽ ഹിരോഷിമ -നാഗസാക്കി ദിനാചരണം


മുചുകുന്ന്: മുചുകുന്ന് നോർത്ത് യു. പി .സ്കൂൾ ‘പച്ചപ്പ്’ സീഡ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ -നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു. യുദ്ധം മാനവരാശിയെ നാശത്തിലേക്ക് നയിക്കുന്ന ഒന്നാണെന്നും യുദ്ധവിരുദ്ധ പ്രവർത്തനങ്ങളിൽ ഓരോരുത്തരും പങ്കാളികളാകുമെന്നും അവർ പ്രതിജ്ഞ എടുത്തു. ഹാത്തിം പ്രതിജ്ഞ ചൊല്ലി കൊടുത്തു.

Also Read- കൊച്ചിയിൽ യുവതിയെ കുത്തിക്കൊന്നു; ബാലുശേരി സ്വദേശിയായ യുവാവ് അറസ്റ്റിൽ

പ്രധാനധ്യാപിക ശ്രീജ പാലോളി, സീഡ് കോ-ഓർഡിനേറ്റർ എ.ടി വിനീഷ്, ഇ.കെ.അരുൺ പ്രസാദ്, സ്കൂൾ ലീഡർ മെഹുൽ ഷാ എന്നിവർ സംസാരിച്ചു. സഡാക്കോ കൊക്കുനിർമ്മാണം, യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം എന്നിവയും നടന്നു.

Summary: Hiroshima-Nagasaki Day Celebration at Muchukun North U.P School