തിരുവള്ളൂര്‍ മുരളിയെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു; നടപടി പാര്‍ട്ടി പ്രകടനത്തിനിടെ അച്ചടക്ക ലംഘനം നടത്തിയതിന്
തിരുവള്ളൂർ: തിരുവള്ളൂർ മുരളിയെ പാർട്ടിയിൽ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. രാഹുൽ ഗാന്ധിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ലാകോൺഗ്രസ് കമ്മറ്റി നടത്തിയ പ്രകടനത്തിനിടെ അച്ചടക്ക ലംഘംനം നടത്തിയതിനാണ് നടപടി. പാർട്ടിയുടെ പ്രഥമിക അംഗത്തത്തിൽ നിന്നുമാണ് മുരളിയെ പുറത്താക്കിയത്.
ജൂലൈ ഏഴിന് കോഴിക്കോട് നടന്ന പ്രകടനത്തിടെ അച്ചടക്ക ലംഘനം നടത്തുകയും ഇതിൽ വിശദീകരണം ആവശ്യപ്പെട്ട് കൊണ്ട് ഡിസിസി പ്രസിഡന്റ് നൽകിയ കാരണം കാണിക്കൽ നോട്ടീസിന് വ്യക്തമായ മറുപടി നൽകാതെ ധിക്കാരപരമായ പ്രവർത്തനം നടത്തിയതിനുമാണ് നടപടി.
ഇത് സംബന്ധിച്ച് ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തിയ തുടർ അന്വേഷണത്തിലും തിരുവള്ളൂർ മുരളിയുടെ ഭാഗത്തുനിന്നും മോശം പ്രവർത്തിയാണ് ഉണ്ടായതെന്ന് ദൃക്‌സാക്ഷികളും നേതാക്കളും അറിയിച്ചതായും ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി.
മുൻപും കോൺഗ്രസ് വിട്ട് കാമരാജ് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷ പദവി സ്വീകരിച്ചതിന് തിരുവള്ളൂർ മുരളിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. പിന്നീട് പാർട്ടിയിൽ തിരിച്ചെടുത്ത് പ്രഥമിക അംഗത്വം മാത്രം നൽകുകയായിരുന്നു.
summary: Thiruvallur Murali was suspended from the party pending investigation