ഉള്ളൂരില്‍ നിന്നും കൊയിലാണ്ടിയിലേക്ക് വരുന്നതിനിടെ ഉള്ളൂര്‍ സ്വദേശിയുടെ സ്വര്‍ണലോക്കറ്റ് നഷ്ടപ്പെട്ടതായി പരാതി


കൊയിലാണ്ടി: ഉള്ളൂരില്‍ നിന്നും കൊയിലാണ്ടിയിലേക്ക് വരുന്നതിനിടെ ബസില്‍ വച്ച് സ്വര്‍ണലോക്കറ്റ് നഷ്ടപ്പെട്ടതായി പരാതി. ഉള്ളൂര്‍ എടോടി മീത്തല്‍ ബുഷ്‌റയുടെ 2ഗ്രാം തൂക്കം വരുന്ന സ്വര്‍ണ ലോക്കറ്റാണ് ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.

കൊയിലാണ്ടിയിലെ സ്വകാര്യ സ്ഥാപനത്തില്‍ വര്‍ക്ക് ചെയ്യുന്ന ബുഷ്‌റ പതിവുപോലെ സ്ഥാപനത്തിലേക്ക് വരുന്നതിടെയാണ് ലോക്കറ്റ് നഷ്ടപ്പെട്ടത്. ഉള്ളൂരില്‍ നിന്നും 9.35ന് ശേഷമാണ് ബുഷ്‌റ ബസ് കയറുന്നത്. സ്ഥാപനത്തില്‍ എത്തിയപ്പോഴായിരുന്നു സ്വര്‍ണമാലയുടെ ലോക്കറ്റ് നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടത്.

ഉടന്‍ തന്നെ സഹപ്രവര്‍ത്തകരോട് ബുഷ്‌റ ബുഷ്‌റ ലോക്കറ്റ് നഷ്ടപ്പെട്ടത് പറഞ്ഞിരുന്നു. കണ്ടു കിട്ടുന്നവര്‍ 9446640942 എന്ന നമ്പറില്‍ വിവരമറിയിക്കേണ്ടതാണ്.