അബാക്കസ് ലിംക ഓഫ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ആന്റ് ടാലന്റ് ബുക്ക് ഓഫ് റെക്കോര്‍ഡില്‍ മത്സരിച്ച് ഗിന്നസ് അവാര്‍ഡ് കരസ്ഥമാക്കി കൊല്ലം സ്വദേശികളായ ആര്യശ്രീയും സൂര്യദേവും


കൊയിലാണ്ടി: അബാക്കസ് ലിംക ഓഫ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ആന്റ് ടാലന്റ് ബുക്ക് ഓഫ് റെക്കോര്‍ഡില്‍ മത്സരിച്ച് ഗിന്നസ് അവാര്‍ഡ് കരസ്ഥമാക്കി കൊല്ലം സ്വദേശികളായ ആര്യശ്രീയും സൂര്യദേവും. ജൂലൈ 23ന് എറണാകുളത്ത് വെച്ച് നടന്ന മത്സരത്തിലാണ് ഇരുവരും നേട്ടം കൊയ്തത്.

ഏപ്രില്‍ ഒന്നിന് എറണാകുളത്ത് വച്ച് നടന്ന അബാക്കസ് സ്റ്റേറ്റ് ലെവല്‍ മത്സരത്തില്‍ ഒന്നാം റാങ്ക് നേടി അടുത്തമാസം ബാംഗ്ലൂരില്‍ നടക്കുന്ന അബാക്കസ് ദേശീയ മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ഇവരിപ്പോള്‍. ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എട്ടാംതരത്തില്‍ പഠിക്കുന്ന സൂര്യദേവ് പ്രവാസിയായ കൊല്ലം വാഴയില്‍ അശോകന്റെയും അശ്വതിയുടെയും മകനാണ്.

സഹോദരി ആദ്യയും അബാക്കസ് പരിശീലിക്കുന്നു കൊയിലാണ്ടി ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന ആര്യ ഇലക്ട്രിസിറ്റി ജീവനക്കാരനായ തേറങ്ങാട്ട് താഴെ കുനിയില്‍ സന്തോഷിന്റെയും സത്യഭാമയുടെയും മകളാണ്. നഴ്‌സറി വിദ്യാര്‍ത്ഥിയായ ഒരു അനിയന്‍ ഉണ്ട്.

കഴിഞ്ഞ ഒന്നരവര്‍ഷമായി അബാക്കസ് ട്രെയിനര്‍ ആയ ഹേമ ബിന്ദു ടീച്ചര്‍ ആണ് ഇവരെ പരിശീലിപ്പിക്കുന്നത്.