കാഴ്ച മങ്ങാതെ സൂക്ഷിക്കാം, നേത്ര രോഗങ്ങള്‍ നേരത്തെ തിരിച്ചറിയാം; സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ച് കൊയിലാണ്ടി സില്‍ക്ക് ബസാറിലെ ഡിസ്‌കോ യൂത്ത് ക്ലബ്



കൊയിലാണ്ടി: ഡിസ്‌കൊ ക്ലബ് സില്‍ക്ക് ബസാറിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. കൊയിലാണ്ടി ട്രസ്റ്റ് കണ്ണാശുപത്രിയുമായി സഹകരിച്ചായിരുന്നു സൗജന്യ നേത്ര തിമിര രോഗ പരിശോധന.

വര്‍ഷങ്ങളായി നാടിന്റെ പല സാംസ്‌കാരിക മേഖലകളിലും ഇടപ്പെട്ട് കൊണ്ട് വ്യത്യസ്തമായ പരിപാടികള്‍ സംഘടിപ്പിക്കുന്ന ക്ലബിന്റെ വളരെ ജനോപകാരപ്രദമായ പരിപാടിയായിരുന്നു നേത്ര പരിശോധനാ ക്യാമ്പ്. നേത്ര രോഗങ്ങള്‍ കൂടിവരുന്ന ഈ കാലത്ത് ക്ലബ് സംഘടിപ്പിച്ച പ്രസ്തുത പരിപാടി ഏറെ ശ്രദ്ധയാകര്‍ഷിച്ചു.

കൊയിലാണ്ടി നഗരസഭ ഒന്നാം വാര്‍ഡ് കൗണ്‍സിലര്‍ മനോഹരി തെക്കയില്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ധനേഷ് അദ്ധ്യക്ഷനായ ചടങ്ങില്‍ ജിനു സ്വാഗതവും ഷിവിന്‍ നന്ദിയും പറഞ്ഞു.