കായംകുളത്തെ ഡിവൈഎഫ്ഐ നേതാവിന്‍റെ കൊലപാതകം; കൊയിലാണ്ടിയില്‍ പ്രതിഷേധ പ്രകടനം നടത്തി ഡിവൈഎഫ്ഐ


Advertisement

കൊയിലാണ്ടി: കായംകുളത്ത് ഡിവൈഎഫ്ഐ നേതാവിനെ ക്വട്ടേഷന്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൊയിലാണ്ടിയില്‍ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം. പരിപാടി ജില്ലാ കമ്മിറ്റി മെമ്പർ എന്‍ ബിജീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ട്രഷറർ അനുഷ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പ്രസിഡൻ്റ് സതീഷ് ബാബു അധ്യക്ഷനായി. റിബിൻകൃഷ്ണ, അജീഷ്, അഭിനീഷ് എന്നിവർ നേതൃത്വം നൽകി.

Advertisement

ഇന്നലെ വൈകിട്ടായിരുന്നു കായംകുളം കൃഷ്ണപുരത്തിന് സമീപത്ത് വെച്ച് ഇരുപത്തൊന്നുകാരനായ അമ്പാടിയെ ക്വട്ടേഷന്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഡിവൈഎഫ്‌ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗമാണ് അമ്പാടി.

കാപ്പില്‍ കളത്തട്ട് ജംഗ്ഷനില്‍ വച്ച് നാലു ബൈക്കുകളിലായി എത്തിയ സംഘം അമ്പാടിയെ മാരകമായി വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Advertisement
Advertisement
m