കെ.പി.സി.സി ഗോപാലന് ജന്മനാടായ മുചുകുന്നില്‍ സ്മാരകം; പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഇന്ന് ഉദ്ഘാടനം നിര്‍വഹിക്കും
കൊയിലാണ്ടി: പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും ആറു പതിറ്റാണ്ടോളം കെ.പി.സി.സി ഓഫിസ് സെക്രട്ടറിയു മായിരുന്ന കെ.പി.സി.സി കെ.ഗോപാലന് ജന്മനാടായ മുചുകുന്നില്‍ സ്മാരകം ഒരുങ്ങി. കെ.ജി.ട്രസ്റ്റ് നിര്‍മിച്ച കെട്ടിട ത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നിര്‍വഹിക്കും.
ചടങ്ങില്‍ ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. മലബാര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ് സെക്രട്ടറിയായിരുന്ന അദ്ദേഹം കെ.പി.സി.സി ഓഫിസ് ആരംഭിച്ചത് മുതല്‍ സെക്രട്ടറിയായിരുന്നു. കീഴരിയൂര്‍ ബോംബ് കേസില്‍ പ്രതിയായിരുന്നു. സ്വതന്ത്ര ഭാരതം പ്രസിദ്ധീകരിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും വ്യാപൃത നായിരിക്കെ ബ്രിട്ടീഷ് പൊലീസിന്റെ പിടിയിലായി. രണ്ടരവര്‍ഷം ആലിപ്പൂര്‍ ജയിലിലടച്ചു.
കേളപ്പജി പ്രസിഡന്റും ഇ.എം.എസ്. സെക്രട്ടറിയുമായിരുന്നപ്പോള്‍ കെ.പി.സി.സി ഓഫിസ് സെക്രട്ടറി ഗോപാലനായിരുന്നു. സ്വാതന്ത്ര്യത്തിന്റെ അന്‍പതാം വാര്‍ഷികത്തില്‍ കേന്ദ്ര സര്‍ക്കാര്‍ താമ്രപത്രം നല്‍കി ആദരി ച്ചിട്ടുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എ.കെ. ആന്റണി, വയലാര്‍ രവി തുടങ്ങിയവര്‍ വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ വഴികാട്ടിയായിരുന്നു. ആദര്‍ശം മുറുകെ പിടിച്ചുള്ള പ്രവര്‍ത്തന ശൈലിയും വ്യക്തി ജീവിത ത്തിലെ വിശുദ്ധിയും എളിമയും ഇദ്ദേഹത്തിന്റെ സവിശേഷതയായിരുന്നുവെന്ന് കെ.ജി. ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി വി.പി.ഭാസ്‌കരന്‍ പറഞ്ഞു.