മണിപ്പൂര്‍ കലാപം: കേന്ദ്രസര്‍ക്കാര്‍ സമീപനത്തിനെതിരെ കൊയിലാണ്ടിയില്‍ എല്‍.ഡി.എഫിന്റെ പ്രതിഷേധ കൂട്ടായ്മ


കൊയിലാണ്ടി: മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനത്തിനെതിരെ കൊയിലാണ്ടിയില്‍ എല്‍.ഡി.എഫിന്റെ പ്രതിഷേധ കൂട്ടായ്മ. സംസ്ഥാനവ്യാപകമായി എല്‍.ഡി.എഫ് നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായാണ് കൊയിലാണ്ടി മണ്ഡലം എല്‍.ഡി.എഫ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിച്ചത്.

പ്രതിഷേധ കൂട്ടായ്മ എല്‍.ജെ.ഡി നേതാവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ എം.പി ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. എല്‍.ഡി.എഫ് മണ്ഡലം കണ്‍വീനര്‍ ഇ.കെ.അജിത്ത് സ്വാഗതം പറഞ്ഞു. ടി.കെ.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി.വിശ്വന്‍, എസ്.സുനില്‍ മോഹന്‍ ,സി.രമേശന്‍, കബീര്‍ സലാല പ്രസംഗിച്ചു. പി.ബാബുരാജ്, കെ. ജീവാനന്ദന്‍, എന്‍.ശ്രീധരന്‍, രാമചന്ദ്രന്‍ കുയ്യണ്ടി എന്നിവര്‍ നേതൃത്വം നല്‍കി.