ബ്യൂട്ടിപാര്‍ലറില്‍ പോയി മടുത്തോ? എങ്കിലിതാ മുഖസൗന്ദര്യത്തിന് അഞ്ച് നാടന്‍ വഴികള്‍


സൗന്ദര്യസംരക്ഷണം സ്ത്രീകളെ സംബന്ധിച്ച് വലിയ തലവേദനയാണ്. പലപ്പോഴും ആഴ്ചയില്‍ രണ്ടും മൂന്നും ദിവസം ബ്യൂട്ടിപാര്‍ലറുകളില്‍ കയറിയിറങ്ങിയാണ് പലരും സൗന്ദര്യം നിലനിര്‍ത്തുന്നത്‌. എന്നാല്‍ ഇങ്ങനെ കെമിക്കലുകള്‍ ഉപയോഗിക്കുന്നത് ചര്‍മത്തിന് അത്ര നല്ലതല്ല. വീട്ടില്‍ തന്നെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഫേസ്പാക്കുകളാണ് ചര്‍മത്തിന് ഏറ്റവും നല്ലത്. എന്നാല്‍ പലരും ഇതിന് തയ്യാറാകുന്നില്ല എന്നതാണ് സത്യം. അത്തരക്കാര്‍ക്കിതാ, എളുപ്പത്തില്‍ പണച്ചിലവില്ലാതെ മുഖസൗന്ദര്യം സംരക്ഷിക്കാന്‍ അഞ്ച് നാടന്‍ വഴികള്‍.

തേനും പാലും

തേനും പാലും തുല്യ അളവിലെടുത്ത് നന്നായി യോജിപ്പിക്കുക. ശേഷം മുഖത്തും കഴുത്തിലും പുരട്ടുക. അരമണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകുക. ദിവസവും ഇങ്ങനെ ചെയ്യുന്നത് ശരീരത്തിന്റെ തിളക്കം കൂട്ടാന്‍ സഹായിക്കും.

 

തൈര്

മുഖത്തിലും കൈകളിലും ഉണ്ടാവുന്ന കരിവാളിപ്പ് മാറ്റാന്‍ മികച്ചതാണ് തൈര്. ദിവസവും അരമണിക്കൂര്‍ തൈര് തേച്ചുപിടിപ്പിക്കാവുന്നതാണ്. മികച്ച ഒരു ഫേസ്പാക്ക് കൂടിയാണ് തൈര്.

വെളിച്ചെണ്ണ

വരണ്ട ചര്‍മക്കാര്‍ക്ക് മുഖസൗന്ദര്യം കൂട്ടാനുള്ള മികച്ച മാര്‍ഗമാണ് വെളിച്ചെണ്ണ. എണ്ണ ചെറുതായി ചൂടാക്കിയതിനശേഷം മുഖത്തിലും കഴുത്തിലും പുരട്ടി 5-6 മിനുട്ട്‌ മസാജ് ചെയ്യുക. ആഴ്ചയില്‍ രണ്ടു ദിവസം ഇങ്ങനെ ചെയ്യാവുന്നതാണ്.

 

പഞ്ചസാരയും വെളിച്ചെണ്ണയും

വെളിച്ചെണ്ണ മാത്രം ഉപയോഗിക്കാതെ അതിലേക്ക് ഇത്തിരി പഞ്ചസാര കൂടി ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം മുഖത്ത് തേച്ചു അല്‍പസമയം മസാജ് ചെയ്യുക. തിളക്കമുള്ള ചര്‍മത്തിന് മികച്ച പ്രതിവിധിയാണിത്.

നാരങ്ങാനീരും പഞ്ചസാരയും

രണ്ട് ടീസ്പൂണ്‍ നാരങ്ങാനീരില്‍ രണ്ട് ടീസ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് നന്നായി മികസ് ചെയ്യുക. ശേഷം മുഖത്ത് നന്നായി തേച്ചു പിടിപ്പിക്കുക. ഏതാണ്ട് 10 മിനുട്ട് കഴിഞ്ഞ ശേഷം ഇളം ചൂടു വെള്ളത്തില്‍ മുഖം കഴുകുക.