തൊഴിൽ അന്വേഷിച്ച് ഇനി ബുദ്ധിമുട്ടേണ്ട , ആയിരത്തിൽപ്പരം ഒഴിവുകളുമായി സൗജന്യ തൊഴിൽമേള കൊയിലാണ്ടിയിൽ


 

 

കൊയിലാണ്ടി; കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും കൊയിലാണ്ടി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്റർ കോഴിക്കോടും സംയുക്തമായി നടത്തുന്ന തൊഴിൽമേള 17ന് കൊയിലാണ്ടി ബസ്റ്റാൻഡിനു സമീപമുള്ള മുൻസിപ്പൽ ടൗൺഹാളിൽ വടകര എം.പി കെ മുരളീധരൻ ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി എം. എൽ. എ കാനത്തിൽ ജമീല അധ്യക്ഷയാവും. കൊയിലാണ്ടി മുൻസിപ്പൽ ചെയർപേഴ്സൺ കെ. പി സുധ, വാർഡ് കൗൺസിലർ ലളിത.എ, ജില്ല എംപ്ലോയ്മെന്റ് ഓഫീസർ പി. രാജീവൻ എന്നിവർ ആശംസകൾ അറിയിക്കും.

 

17ന് രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും. 26 ഓളം വിവിധ പ്രൈവറ്റ് കമ്പനികൾ തൊഴിൽമേളയിൽ പങ്കാളികളാകും. ഇതിൽ സ്വകാര്യ ബാങ്കിംഗ് സ്ഥാപനങ്ങൾ ആയ ഐ.സി.ഐ.സി, എച്ച്. ഡി. എഫ്. സി, ഇസാഫ് ഉൾപ്പെടുന്നു. ആയിരത്തിൽ പരം ഒഴിവുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വിവിധ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് സൗജന്യമായി പങ്കെടുക്കാം.കൊയിലാണ്ടിയിൽ ഇത് ആദ്യമായാണ് തൊഴിൽമേള സംഘടിപ്പിക്കുന്നത്.

പേര് മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നതിന് ഇതോടൊപ്പമുള്ള ഗൂഗിൾ ഫോം സമർപ്പിക്കാവുന്നതാണ്. https://forms.gle/oRKB8k8NYXxBJNSq6