വൃക്ക രോഗം നേരത്തെ തിരിച്ചറിയാം; സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ച് മൂടാടി ഇപാക്ട് പാലിയേറ്റീവ് കെയറും തണല്‍ ഡയാലിസിസ് സെന്ററും
മൂടാടി: ഇപാക്ട് പാലിയേറ്റീവ് കെയറും – തണല്‍ ഡയാലിസിസ് സെന്ററും സംയുക്തമായി നടത്തിയ സൗജന്യ വൃക്ക രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. മൂടാടി ഹാജി പി.കെ സ്‌കൂളിലാണ് ക്യാമ്പ് നടന്നത്.
ഇംപാക്ട് പാലിയേറ്റീവ് കെയറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഇംപാക്ട് ഗ്ലോബല്‍ ചെയര്‍മാന്‍ വി.പി.ബഷീര്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ ക്യാമ്പ് ഉദ്ഘാടാനം ചെയ്തു.
പപ്പന്‍ മൂടാടി, സുമതി.കെ, അഡ്വക്കറ്റ് ഷഹീര്‍, എന്നിവര്‍ സംസാരിച്ചു. ബോധവല്‍ക്കരണ ക്ലാസ് നജീബ് മൂടാടി സംസാരിച്ചു. കരീം.എ.കെ സ്വാഗതവും റഷീദ് മൂടാടി നന്ദിയും പറഞ്ഞു.