മുചുകുന്നില്‍ തേങ്ങാക്കൂടയ്ക്ക് തീപ്പിടിച്ചു; ആയിരത്തോളം തേങ്ങ കത്തിനശിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി മുചുകുന്നില്‍ തേങ്ങാകൂട കത്തിനശിച്ചു. വടക്കെ പാപ്പാരി പത്മനാഭന്റെ വീടിനോടനുബന്ധിച്ചുള്ള തേങ്ങാക്കൂടയാണ് ശനിയാഴ്ച രാവിലെ കത്തിനശിച്ചത്.
തീ ആളിപ്പടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടനെ നാട്ടുകാരും വിവരം കിട്ടിയതിനനുസരിച്ച് കൊയിലാണ്ടി അഗ്‌നി രക്ഷാ സേനയും കുതിച്ചെത്തി തീയണച്ചു. തേങ്ങാക്കൂടയും, ആയിരത്തോളം തേങ്ങയും പൂര്‍ണ്ണമായും കത്തിനശിച്ചു.