‘പോർളാതിരി കോഴിക്കോടിന്റെ ആദ്യ രാജാവ്’; അശോകൻ ചേമഞ്ചേരി.യുടെ പുസ്തകം പ്രകശനം ചെയ്തു


കൊയിലാണ്ടി: അശോകൻ ചേമഞ്ചേരി രചിച്ച പോർളാതിരി കോഴിക്കോടിന്റെ ആദ്യ രാജാവ് എന്ന പുസ്തകം പ്രകാശനം ചെയ്തു. സബ് ജഡ്ജും ലീഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറിയുമായ എം.പി ഷൈജൽ പ്രകാശനം നിർവ്വഹിച്ചു. പോർളാതിരി രാജകുടുംബാംഗമായ ഉദയവർമ്മ രാജ പുസ്തകം ഏറ്റുവാങ്ങി. കോഴിക്കോടിന്റെ ആദ്യ രാജാവും ദീർഘകാല ഭരണാധികാരിയുമായ പോർളാതിരിയെക്കുറിച്ച് ആദ്യമായാണ് ഒരു ഗ്രന്ഥമിറങ്ങുന്നതെന്ന് പ്രാസഗികർ പറഞ്ഞു.

മാനാഞ്ചിയിലെ സ്പോട്സ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ പി.കെ. കബീർസലാല അധ്യക്ഷത വഹിച്ചു. ഡോ: ശ്രീജിത്ത് ഇ. പുസ്തകം പരിചയപ്പെടുത്തി. കെ.ഭാസ്ക്കരൻ മാസ്റ്റർ ഗ്രന്ഥകാരന്റെ പ്രത്യേക കഴിവുകൾ അവതരിപ്പിച്ചു. റിട്ടേഡ് ജില്ലാ ജഡ്ജായ കുട്ടികൃഷണൻ പയസ്ര വില്പന ഉദ്ഘാടനം വത്സലതമ്പുരാട്ടിക്ക് ആദ്യ കോപ്പി കൊടുത്തു കൊണ്ട് നിർവഹിച്ചു.

എം. നാരായണൻ മാസ്റ്റർ, ഉദയവർമ്മ രാജാ, സുമ പള്ളിപ്രം, പി.എം. ശ്യാമളമായ നാട് എന്നിവർ ഗ്രന്ഥകാരനെ പൊന്നാട അണിയിച്ചു. വി. ബാലൻ കല്ലേരി, വി.പി മനോജ്, പി. അനിൽ, ഹുസൈയിൻ മടവൂർ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ സരിത, സതി കിഴക്കേയിൽ ലതിക. സി., സുഗതൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. അശോകൻ ചേമഞ്ചേരി നന്ദി പറഞ്ഞു.