പ്രിയ സഖാവിനെ അനുസ്മരിച്ച് നാട്; കൊയിലാണ്ടിയിലെ മുൻ സി.പി.എം നേതാവ് വി.പി.ഗംഗാധരൻ മാസ്റ്റർ അനുശോചനയോഗം
കൊയിലാണ്ടി: സി.പി.എം മുൻ നേതാവായ വി.പി.ഗംഗാധരൻ മാസ്റ്ററുടെ നിര്യാണത്തെ തുടർന്ന് അനുശോചന യോഗം നടത്തി. സി.പി.എം ഏരിയാ കമ്മിറ്റി അംഗം എ.സി.ബാലകൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ.മുഹമ്മദ്, ജില്ലാ കമ്മിറ്റി അംഗം കെ.ദാസൻ, കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം പി.ബാബുരാജ് എന്നിവർ സംസാരിച്ചു. എൻ.കെ.ഭാസ്കരൻ സ്വാഗതം പറഞ്ഞ യോഗത്തിന് കെ.ടി.സിജേഷ് അധ്യക്ഷനായി.
Also Read: കൊയിലാണ്ടി സി.പി.എം ഏരിയ കമ്മിറ്റി മെമ്പറായിരുന്ന വി.പി.ഗംഗാധരന്‍ മാസ്റ്റര്‍ അന്തരിച്ചു
സി.പി.എം കൊയിലാണ്ടി നോർത്ത് ലോക്കൽ സെക്രട്ടറി, കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗം, കെ.എസ്.കെ.ടിയു, ഏരിയാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, കെ.എസ്.ടി.എ നേതാവ് എന്നീനിലകളിൽ പ്രവർത്തിച്ചിരുന്ന ഗംഗാധരൻ മാസ്റ്റർ കൊയിലാണ്ടി താലൂക്കിൽ സി.പി.എം പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർണമായ പ്രവർത്തനങ്ങളാണ് നടത്തിയത്. കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ സഹഭാരവാഹി, ഏരിയാ കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലേക്ക് ഉയർന്ന് വന്ന നേതാവാണ്.
1970 ൽ സി.പി.എം അംഗത്വത്തിൽ എത്തിയ ഗംഗാധരൻ മാസ്റ്റർ നിരവധി സമരപോരാട്ടങ്ങളുടെ മുൻനിരക്കാരനായിരുന്നു. മിച്ചഭൂമി സമരം, കെ.എസ്.ആർ.ടി.സി ബസ്സിനെതിരെയുള്ള സമരം, ബന്ദ് മുറിച്ച് കടക്കൽ സമരം എന്നീ സമരങ്ങളുടെ മുൻനിരയിൽ സജീവമായും നേതൃത്വപരമായും. നിലകൊണ്ട വ്യക്തിത്വമായിരുന്നു വി.പി. സി.പി.എം കൊയിലാണ്ടി നോർത്ത് ലോക്കൽ സെക്രട്ടറിയായി. മൂന്നുതവണ. നേതൃത്വം ഏറ്റെടുത്തു. സി.പി.എം കൊയിലാണ്ടി ഏരിയാ കമ്മിറ്റിയിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.