പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; വെങ്ങളം സ്വദേശിക്ക് മുപ്പത് വര്‍ഷം കഠിനതടവും പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി
കൊയിലാണ്ടി: പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് മുപ്പത് വര്‍ഷം കഠിന തടവും ഏഴുലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി. വെങ്ങളം കാട്ടിലെപ്പീടിക തൊണ്ടിയില്‍ വീട്ടില്‍ എ.പി.ജയന്‍ (64)നെയാണ് കോടതി ശിക്ഷിച്ചത്.
പോസ്‌കോ നിയമപ്രകാരവും ഇന്ത്യന്‍ നിയമപ്രകാരവുമാണ് പ്രതിയെ ശിക്ഷിച്ചത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് അനില്‍ ടി.പി.യുടേതാണ് വിധി.
2018 ല്‍ ആണ് കേസിനാസ്പദമായ സംഭവം. അനിലിന്റെ വീട്ടില്‍വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയും എന്നു പറഞ്ഞു പ്രതി കുട്ടിയെ ഭീഷണിപെടുത്തുകയും ചെയ്തു. കുട്ടി പിന്നീട് അച്ഛനോട് കാര്യം പറയുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.
കൊയിലാണ്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സര്‍ക്കില്‍ ഇന്‍സ്പെക്ടര്‍ കെ.ഉണ്ണികൃഷ്ണന്‍ ആണ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ പി.ജെതിന്‍ ഹാജരായി.