ഭക്ഷണം ശ്വാസകോശത്തില്‍ കുടുങ്ങി; കോഴിക്കോട് എട്ടുവയസ്സുകാരന് ദാരുണാന്ത്യം


പന്തീരാങ്കാവ്: ഛര്‍ദിച്ചതിനിടെ ഭക്ഷണം ശ്വാസകോശത്തില്‍ കുടുങ്ങി വിദ്യാര്‍ഥി മരിച്ചു. പൂളേങ്കര മനു മന്ദിരം അക്ഷിത് ആണ് മരിച്ചത്. എട്ടുവയസ്സായിരുന്നു. പൂളേങ്കര മനു മന്ദിരം മനു പ്രകാശ്- നിത്യ ദമ്പതികളുടെ ഏക മകനാണ്.

ഞായറാഴ്ച ഉച്ചഭക്ഷണം കഴിഞ്ഞ് അല്‍പസമയത്തിന് ശേഷമാണ് ഛര്‍ദിച്ചത്. തുടര്‍ന്ന് ശ്വാസതടസ്സം നേരിട്ടതോടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാച്ചിലാട്ട് യു.പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.