പരിശീലനം വിജയകരമായി പൂർത്തിയാക്കി കുട്ടിപ്പൊലീസുകാർ; ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് നടന്നു


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് വിജയകരമായി പരിശീലനം പൂർത്തിയാക്കിയ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ (എസ്.പി.സി) പാസിങ് ഔട്ട് പരേഡ് നടന്നു. കൊയിലാണ്ടി സബ്ബ് ഇൻസ്പെക്ടർ പി.എം.ശൈലേഷ് മുഖ്യാതിഥിയായി. എസ്.പി.സി എ.ഡി.എൻ.ഒ സതീശൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

Advertisement

ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ, സി.പി.ആനന്ദൻ, വാർഡ് കൗൺസിലർ, എ.ലളിത, പി.ടി.എ പ്രസിഡന്റ് വി.സുചീന്ദ്രൻ, എച്ച്.എം.അജിതകുമാരി, ജയരാജ് പണിക്കർ, പി.സുധീർ കുമാർ, ഷീജ പട്ടേരി, വിജു വാണിയംകുളം, ശോഭ ടി.പി, റജീന ടി.എൻ, എഫ്.എം.നസീർ എന്നിവർ സന്നിഹിതരായി.

Advertisement
Advertisement