”എന്റെ അവസ്ഥ ദയനീയമാണ്, ആ സ്വര്‍ണ്ണവും പണവും എടുത്തവരുണ്ടെങ്കില്‍ തിരിച്ചുനല്‍കണേ” തിരുവങ്ങൂര്‍ ബസ്റ്റോപ്പില്‍ വെച്ച് എലത്തൂര്‍ സ്വദേശിനിയുടെ ബാഗിലെ സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായി പരാതി


എലത്തൂര്‍: തിരുവങ്ങൂര്‍ ബസ്റ്റോപ്പില്‍വെച്ച് എലത്തൂര്‍ സ്വദേശിനി ജംഷീനയുടെ ബാഗിലെ സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായി പരാതി. മെയ് ഒന്നിന് ഉച്ചയ്ക്കാണ് സംഭവം. തിരുവങ്ങൂര്‍ ബസ്റ്റോപ്പില്‍ ബാഗ് മറന്നുവെച്ച് പോകുകയായിരുന്നു. നഷ്ടപ്പെട്ടത് മനസ്സിലായ ഉടനെ തിരുവങ്ങൂര്‍ ബസ്റ്റോപ്പില്‍ വന്ന് നോക്കിയപ്പോള്‍ ബാഗ് ബസ്‌റ്റോപ്പിന്റെ മുകളിലെ ഭിത്തിയില്‍ കണ്ടെത്തിയെങ്കിലും അതിലുണ്ടായിരുന്ന സ്വര്‍ണവും പണവും നഷ്ടപ്പെട്ടിരുന്നു.

കൂലിപ്പണിക്കാരനായ റാഫി വീടുപണിയ്ക്കുവേണ്ടി കരുതിവെച്ച സ്വര്‍ണവും പണവുമാണ് നഷ്ടമായത്. കുടുംബത്തിന്റെ അവസ്ഥ വളരെ ദയനീയമാണ്. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബസ്റ്റോപ്പില്‍വെച്ച് ബാഗുമെടുത്ത് ഒരാള്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8943079150 എന്ന ഫോണ്‍ നമ്പറിലോ കൊയിലാണ്ടി പൊലീസിലോ വിവരം അറിയിക്കുക.