കൊയിലാണ്ടിയിലേക്കുള്ള ബസ് യാത്രക്കിടയിൽ യുവതിയുടെ സ്വർണ്ണതാലി നഷ്ടപ്പെട്ടു


കൊയിലാണ്ടി: കൊയിലാണ്ടിയിലേക്കുള്ള യാത്രക്കിടയിൽ കണയങ്കോട് സ്വദേശിനിയുടെ സ്വർണ്ണതാലി നഷ്ടപ്പെട്ടു. കോഴിക്കോട് നിന്ന് കൊയിലാണ്ടിയിലേക്കുള്ള യാത്രക്കിടയിൽ ഇന്നലെ രാത്രിയിലാണ് സംഭവം. കൊയിലാണ്ടി സ്റ്റേഷനിൽ പരാതി നൽകി.

നക്ഷത്ര ബസിൽ കോഴിക്കോട് നിന്ന് കൊയിലാണ്ടിയിലേക്ക് വരികയായിരുന്നു യുവതി. ബസ് ഇറങ്ങുന്നതിനിടയിലാണ് താലി നഷ്ടപ്പെട്ടതെന്ന് കരുതുന്നതായി യുവതി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം

കണയങ്കോട്ടേക്ക് ബസ് കാത്തുനിൽക്കുന്നതിനിടയിലാണ് താലിമാല പൊട്ടി ലോക്കറ്റ് നഷ്ടമായത് ശ്രദ്ധയിൽപെടുന്നത്. ഉടനെ ബസിലും സ്റ്റാന്റ് പരിസരത്തും പരിശോധന നടത്തിയെങ്കിലും കിട്ടിയില്ല.  എന്തെങ്കിലും വിവരം ലഭിക്കുന്നവർ 8075088744 എന്ന നമ്പറിൽ വിവരം അറിയിക്കണം.