കൊയിലാണ്ടി ടൗണ്‍ പരിസരത്തുനിന്നും അഞ്ച് പവനോളം വരുന്ന സ്വര്‍ണമാല നഷ്ടപ്പെട്ടതായി പരാതി


കൊയിലാണ്ടി: ടൗണ്‍ പരിസരത്തുനിന്നും അഞ്ചു പവനോളം വരുന്ന സ്വര്‍ണമാല നഷ്ടപ്പെട്ടതായി പരാതി. ഇന്നലെ ഉച്ചയോടെയാണ് മാല നഷ്ടമായത്.

ഹാര്‍ബര്‍ റോഡിലുള്ള അക്ഷയ സെന്ററിന്റെ പരിസരത്തുവെച്ചാണ് മാല നഷ്ടമായത്. കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കണ്ടുകിട്ടുന്നവര്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലോ 9495305264 എന്ന നമ്പറിലോ വിവരം അറിയിക്കുക.