ശുചിത്വ സുന്ദര നാളെയ്ക്കായി കെെകോർക്കാം; മൂടാടിയിൽ പൊതു ഇടങ്ങളും ജലാശയങ്ങളും ശുചീകരിക്കാൻ കർമ്മ പ​ദ്ധതി


കൊയിലാണ്ടി: ശുചിത്വ ഭവനം സുന്ദര ഗ്രാമം പദ്ധതിയുടെ ഭാഗമായി മൂടാടിയിൽ ശില്പശാല സംഘടിപ്പിച്ചു. ശില്പശാലയുടെ ഉദ്ഘടനം പന്തലിയനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ പി.ബാബുരാജ് നിർവഹിച്ചു. ​ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷൻ അസിസ്റ്റൻറ് കോഡിനേറ്റർ രാധാ കൃഷ്ണൻ, ക്ലീൻ കേരള കമ്പിനി സി.ഇ.ഒ സുരേഷ്, കൊയിലാണ്ടി ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ആനന്ദൻ, കുടുംബ ശ്രീ ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീഹരി എന്നിവർ വിവിധ വിഷയങ്ങൾ അവതരിച്ചു.

അസിസ്റ്റൻറ് സെക്രട്ടറി ടി.ഗിരീഷ് കുമാർ കർമപദ്ധതി അവതരിപ്പിച്ചു. പദ്ധതിയുടെ ഭാഗമായി 5,6,7 തിയ്യതികളിൽ എല്ലാ വീടുകളും കയറി ശുചിത്വ സന്ദേശ മെത്തിക്കും. വാർഡുതല ക്ലസ്റ്ററുകളിൽ പരിശോധന സംവിധാനം ഏർപ്പെടുത്തും. വാർഡുതലത്തിലും പഞ്ചായത്ത് തലത്തിലും ശുചിത്വ ജാഥകൾ സംഘടിപ്പിക്കും. 18 ന് പൊതു ഇടങ്ങളും 20 ന് തോടുകളും പൊതു ജലാശയങ്ങളും വൃത്തിയാക്കും.

വിവിധ പാർട്ടി നേതാക്കൾ, സ്ഥാപന ഉടമകൾ, കുടുംബശ്രീ റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി സ്വാഗതവും ആരോഗ്യ വിദ്യാഭ്യാസ സ്ഥാന്റിങ് കമ്മിറ്റി ചെയർമാൻ ടി.കെ. ഭാസ്കരൻ നന്ദിയും പറഞ്ഞു.