നികുതി വർദ്ധനവിനെതിരെ പ്രതിഷേധം ഇരമ്പുന്നു; കൊയിലാണ്ടിയിൽ യു.ഡിഎഫിന്റെ പന്തം കൊളുത്തി പ്രകടനം
കൊയിലാണ്ടി: നികുതി വർദ്ധനവിനെതിരെ കരിദിനം ആചരിക്കുന്നതിന്റെ ഭാഗമായി കൊയിലാണ്ടിയിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. ജനദ്രോഹ നികുതികൾ പ്രാബല്യത്തിൽ വരുന്ന ഇന്ന് സംസ്ഥാന വ്യാപകമായി യുഡിഎഫ് കരിദിനം ആചരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കൊയിലാണ്ടിയിൽ പ്രകടനം സംഘടിച്ചത്.
വെള്ളക്കരം, വെെദ്യുതി ചാർജ്, വീട്ടുകരം, ഇന്ധനവില എന്നിവ വർദ്ധിപ്പിച്ച് ജനങ്ങൾക്ക് ദുർദിനമാണ് സമ്മാനിക്കുന്നതെന്ന് യു.ഡി.എഫ് ആരോപിച്ചു.
കെ.എം നജീബ്, രാജേഷ് കീഴരിയൂർ, അഡ്വ എം സതീഷ് കുമാർ, എ.അസീസ്, വി.ടി സുരേന്ദ്രൻ, പി.വി.വേണുഗോപാൽ, പി.വി ആലി, കേളോത്ത് വത്സരാജ്, ചെറുക്കാട് രാമൻ, പി കെ. റഫീഖ് എം.എം ശ്രീധരൻ കൗൺസിലർമാരായ ജിഷ, ദൃശ്യ എന്നിവർനേതൃത്വം നൽകി.