കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ടനിര, ഗതാഗതക്കുരുക്കിൽ വലഞ്ഞ് ജനം; ഹൈപ്പർമാർക്കറ്റ് പ്രഖ്യാപിച്ച ഓഫർ വിൽപ്പനയെ തുടർന്ന് നിശ്ചലമായി കൊയിലാണ്ടി (വീഡിയോ കാണാം)


കൊയിലാണ്ടി: കൊയിലാണ്ടിയിൽ ദേശീയപാതയിൽ വൻ ​ഗതാ​ഗതക്കകുരുക്ക്. കൊയിലാണ്ടി- കൊല്ലം ഭാ​ഗത്താണ് രാവിലെ മുതൽ ​ഗതാ​ഗത തടസം അനുഭവപ്പെട്ടത്. കൊല്ലത്ത് അടുത്തിടെ പ്രവർത്തനം ആരംഭിച്ച ഹെെപ്പർ മാർക്കറ്റിൽ ബി​ഗ് ഡേ സെയിൽസ് ഓഫർ പ്രഖ്യാപിച്ചതോടെ ആളുകൾ കൂട്ടത്തോടെ എത്തിയതാണ് ​ഗതാ​ഗതകുരുക്കിന് ഇടയാക്കിയത്. രാവിലെ തുടങ്ങിയ ഗതാഗതക്കുരുക്ക് വൈകുന്നേരം ഈ സമയം വരെയും തുടരുകയാണ്.

കൊയിലാണ്ടി പഴയ ചിത്ര തിയേറ്റർ മുതൽ കൊല്ലം വില്ലേജ് ഓഫീസ് വരെയും ഇവിടെ മുതൽ വടകര റോഡിൽ പതിനേഴാം മെെൽസ് വരെയും വാഹനങ്ങളുടെ നീണ്ട നിരയാണ് ദൃശ്യമാകുന്നത്. ഇരുചക്ര വാഹനങ്ങളിലും കാറുകളിലും ഉൾപ്പെടെയാണ് ആളുകൾ ഹെെപ്പർമാർക്കറ്റിലേക്ക് എത്തുന്നത്. കൊയിലാണ്ടി, വടകര ഭാ​ഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെയാണ് ഹെെപ്പർമാർക്കറ്റിലേക്ക് കയറുന്നത്. ഇവർ സൃഷ്ടിക്കുന്ന ​ഗതാ​ഗത തടസം നിയന്ത്രിക്കാൻ ആവശ്യമായ സംവിധാനം ഏർപ്പെടുത്തിയിട്ടില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. രാവിലെ മുതൽ ആരംഭിച്ച ഗതാഗതക്കുരുക്കിൽ ജനം വലയുമ്പോഴും പ്രശ്നം പരിഹരിക്കാന് പൊലീസ് ഒന്നും ചെയ്യുന്നില്ല.

വേനലിനെ തുടർന്നുള്ള കനത്ത ചൂടും പൊടിയും സഹിച്ച് മണിക്കുറുകളോളമാണ് വാഹനങ്ങൾ നിരത്തിൽ കിടന്നത്. ഇരു ചക്ര വാഹനങ്ങളിൽ ഉൾപ്പെടെ കുഞ്ഞുകുട്ടികളുമായി സഞ്ചരിച്ചവരും ​ഗതാ​ഗതക്കുരുക്കിനാൽ ബുദ്ധിമുട്ടിലായി. കീലോമീറ്ററുകളോളം ഇരുവശങ്ങളിലും വാഹനങ്ങൾ ഉണ്ടായിരുന്നത് ആംബുലൻസുകളുടെ സു​ഗമമായ യാത്രയേയും സാരമായി ബാധിച്ചു. റോഡിന്റെ മറുവശത്തു നിന്നും തിരിച്ചും ഹെെപ്പർമാർക്കറ്റിലേക്കും തിരിച്ചും ഇടയ്ക്കിടെ വാഹനങ്ങൾ പോകുന്നതാണ് ​ഗതാ​ഗത തടസത്തിന് ഇടയാക്കിയത്.

വീഡിയോ കാണാം: