‘റേഷൻ വാങ്ങിയില്ലെങ്കിൽ കാർഡ് റദ്ദാക്കും’; സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശം സത്യമോ കള്ളമോ? വാസ്തവം ഇതാണ്…


തിരുവനന്തപുരം: റേഷൻ വാങ്ങിയില്ലെങ്കിൽ കാർഡ് റദ്ദാകുമെന്ന പ്രചരണം വ്യാജമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഇത്തരം വ്യാജ വാർത്ത നിർമ്മിക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

“റേഷൻ ഷോപ്പിൽ നിന്നും വെള്ള കാർഡ് ഉപയോഗിച്ചു സാധനങ്ങൾ ഇത് വരെയും വാങ്ങാത്തവർ ഉണ്ടെങ്കിൽ ഈ മാസം 30 നു മുമ്പായി എന്തെങ്കിലും വാങ്ങി കാർഡ് ലൈവ് ആക്കിയില്ലെങ്കിൽ ഏപ്രിൽ ഒന്ന് മുതൽ ആ കാർഡുകൾ ക്യാൻസലായി പോകും. ഒന്നാം തിയ്യതി മുതൽ റേഷൻ സമ്പ്രദായം കേന്ദ്ര സർക്കാർ ഏറ്റെടുക്കുകയാണ്. ഇത് എല്ലാവരെയും അറിയിക്കുക” എന്ന സന്ദേശമാണഅ വാട്സാപ്പിലും ഫേസ്ബുക്കിലും പ്രചരിക്കുന്നത്.

ഇതിനെതിരെയാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി രം​ഗത്തെത്തിയിരിക്കുന്നത്. വ്യാജ പ്രചരണങ്ങൾക്ക് എതിരെ നിയമനടപടികളുൾപ്പെടെ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.[id3]