വിവാഹിതരും വിവാഹം നിശ്ചയിച്ചവരുമായി പങ്കെടുത്തത് അമ്പതോളം പേര്‍; ദാമ്പത്യപാഠങ്ങള്‍ പകര്‍ത്ത് കൊയിലാണ്ടി നഗരസഭയുടെ ‘സേവ് ദ ഡേറ്റ്’


കൊയിലാണ്ടി: കേരള സംസ്ഥാന വനിതാ കമ്മീഷന്റെയും കൊയിലാണ്ടി നഗരസഭയുടെയും ആഭിമുഖ്യത്തില്‍ ‘സേവ് ദി ഡേറ്റ്’പ്രി മാരിറ്റല്‍ കൗണ്‍സലിങ് പരിപാടി നടത്തി. അമ്പതോളം നവ ദമ്പതികളും, വിവാഹം നിശ്ചയിച്ചവരും പരിപാടിയില്‍ പങ്കാളികളായി.

പ്രശസ്ത സാഹിത്യ കാരി ഡോ:ആര്യ ഗോപിയും ഭര്‍ത്താവ് ജോബി ജോസഫും ചേര്‍ന്നാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ നഗരസഭ ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.ഷിജു അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയപേഴ്‌സണ്‍ കെ.എ.ഇന്ദിര, കൗണ്‍സിലര്‍ വി.പി.ഇബ്രാഹിംകുട്ടി, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരായ എസ്.വീണ, ഗീത, സി.സബിത എന്നിവര്‍ സംസാരിച്ചു.