‘വ്യാജ ആയുർവേദ ചികിത്സകരെ തടയാൻ നടപടി സ്വീകരിക്കണം’; കൊയിലാണ്ടിയിൽ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ വാർഷിക സമ്മേളനം
കൊയിലാണ്ടി: ആയുർവേദ ചികിത്സാരംഗത്ത് വർധിച്ചുവരുന്ന വ്യാജ ചികിത്സകരെ തടയാൻ അധികൃതർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കൊയിലാണ്ടി ഏരിയ ആവശ്യപ്പെട്ടു. കൊയിലാണ്ടി ഏരിയ വാർഷിക സമ്മേളനത്തിലാണ് ഡോക്ടർമാർ ഈ ആവശ്യം ഉന്നയിച്ചത്.
ചെങ്ങോട്ടുകാവ് പ്രിൻസ് റെസിഡൻസിയിൽ നടന്ന സമ്മേളനം കൊയിലാണ്ടി നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി കൺവീനർ ശ്രീമതി പ്രജില സി സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡോ.അഫ്നിദ ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ഡോ. അഞ്ജു ബിജേഷ്, ഡോക്ടർമാരായ രാഹുൽ ആർ, ശശി കീഴാറ്റ്ത്ത്, ഷംസുദ്ദീൻ, ഹെന്ന കുഞ്ഞബ്ദുള്ള എന്നിവർ സംസാരിച്ചു. മഴക്കാലചര്യ ആയുർഎക്സ്പോയ്ക്ക് നേതൃത്വം നൽകിയ ഡോ. അഖിൽ എസ് കുമാറിന് ചടങ്ങിൽ സ്നേഹോപഹാരം നൽകി.
സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. ജസീല ഇർഷാദ് പ്രസിഡന്റും, ഡോ. അഞ്ചു ടി പി പ്രസിഡന്റുമാണ്.