ഇനി തിറകളുടെ നാളുകൾ; കൊയിലാണ്ടി നാലു പുരക്കൽ ശ്രീ നാഗകാളി ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി


കൊയിലാണ്ടി: നാലു പുരക്കൽ ശ്രീ നാഗകാളി ഭഗവതി ക്ഷേത്രം ഉത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേപ്പാട് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിലാണ് കൊടിയേറ്റം നടന്ന്.

നാളെ ഒമ്പത് മണിക്ക് ഇളനീർ കുലവരവും ഉച്ചയ്ക്ക് അന്നദാനവും തുടർന്ന് കുട്ടിച്ചാത്തൻ വെള്ളാട്ടം, കാരണവരുടെ വെള്ളാട്ടം, ആഘോഷവരവ്, കുട്ടിച്ചാത്തൻ തിറ, ദീപാരാധന എന്നിവയുണ്ടാകും. വെെകീട്ട് 6.45 ന് നാന്തകം എഴുന്നള്ളത്ത്, തായമ്പക, ഭഗവതിയുടെ വെള്ളാട്ടം.

ഫെബ്രുവരി 25 ന് ശനി രാത്രി മുതൽ ചാമുണ്ടി തിറ, മക്കൾതിറ, പരദേവതത്തിറ, നാഗത്തിറ, ഭഗവതി തിറ, കാരണവർ തിറ, ഉത്തമ ഗുരുതി തർപ്പണം തുടർന്ന് മാർച്ച് അഞ്ചിന് ആയില്യം നാഗപൂജയും നടക്കും.