ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ കാലത്തിന്റെ ഓർമ്മ മരച്ചുവട്ടിൽ അവർ വീണ്ടും ഒത്തുകൂടി; കൊയിലാണ്ടി ടാഗോർ കോളേജിൽ പൂർവ്വ വിദ്യാർത്ഥി സംഗമം
കൊയിലാണ്ടി: ടാഗോർ കോളേജിലെ വിവിധ കാലഘട്ടങ്ങളിൽ പഠിച്ച വിദ്യാർത്ഥികളും അവരെ പഠിപ്പിച്ച അധ്യാപകരും വീണ്ടും ഒത്തുകൂടി. കൊല്ലം ചിറക്കടുത്തുള്ള ലേക്ക് വ്യൂ ഓഡിറ്റോറിയത്തിലാണ് രണ്ടാമത്തെ പ്രാവശ്യം ഒത്തുകൂടിയത്. അധ്യാപകനായിരുന്ന എസ്.ഐ സാബു കീഴരിയൂർ ഉദ്ഘാടനം ചെയ്തു.
പ്രദീപൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ ശിവൻ തെറ്റത് അധ്യക്ഷത വഹിച്ചു. അധ്യാപകരായിരുന്ന സി.വി ബാലകൃഷ്ണൻ, ശശിധരൻ ഒ.ക്കെ, പ്രമേശൻ, ഉപേന്ദ്രൻ, സത്യൻ പുറക്കാട്, ചന്ദ്രൻ കീഴരിയൂർ, മുരളി, സായി എന്നിവർ സംസാരിച്ചു. സൈഫർട്ട്, ബിജു, ഹസ്സൻ കുട്ടി, ശ്രീജിത്ത് ചെറിയാണ്ടി, പ്രദീപൻ മുചുകുന്ന് എന്നിവരുടെ നേതൃത്വത്തിൽ ഗാനമേള നടത്തി. വിവിധതരം കലാപരിപാടികൾ അവതരിപ്പിച്ചു.
രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടി വൈകിട്ട് 5:00 മണിയോടെയാണ് അവസാനിച്ചത്. ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ഇനിയും മുന്നോട്ടുപോകാമെന്ന് ആത്മവിശ്വാസത്തോടുകൂടി അവർ പരിപാടി അവസാനിപ്പിച്ചു.
Summary: get together of old students in Tagore College, Koyalandy