കൊയിലാണ്ടിയിലെ വ്യാപാരികളുടെ വ്യവസായികളുടെ ശ്രദ്ധയ്ക്ക്; ലൈസന്‍സുകള്‍ ഇനി ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക്, 2023-24ത്തേക്കുള്ള ലൈസന്‍സ് പുതുക്കാന്‍ ഈ രേഖകള്‍ ഹാജരാക്കണമെന്ന് നിര്‍ദേശം


കൊയിലാണ്ടി: വ്യാപാര വ്യവസായ ലൈസന്‍സുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമിട്ട് കൊയിലാണ്ടി നഗരസഭ. ഇതിന്റെ ഭാഗമായി 2023-24 വര്‍ഷത്തെ ലൈസന്‍സ് പുതുക്കാന്‍ നഗരസഭ സെക്രട്ടറി നിര്‍ദേശിച്ചിട്ടുണ്ട്.

ലൈസന്‍സ് പുതുക്കാന്‍ ആവശ്യമായ രേഖകള്‍:

1. അപേക്ഷാ ഫോറം, സത്യവാങ്മൂലം.
2. അപേക്ഷയില്‍ മൊബൈല്‍ നമ്പറും പിതാവിന്റെ പേരും സഹിതം കൃത്യമായ മേല്‍വിലാസം.
3. ലൈസന്‍സിയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ.
4. ലൈസന്‍സിയുടെ തിരിച്ചറിയല്‍ കാര്‍ഡ് കോപ്പി.
5. വസ്തു നികുതി, തൊഴില്‍ നികുതി എന്നിവ അടച്ച രശീതിയുടെ പകര്‍പ്പ്.
6. ഹോട്ടലുകള്‍, റസ്‌റ്റോറന്റ്, കൂള്‍ബാറുകള്‍, മറ്റു ഭക്ഷണ പാനീയ ഉല്‍പാദകര്‍ എന്നിവയ്ക്ക് ജലപരിശോധന റിപ്പോര്‍ട്ട്, ഹെല്‍ത്ത് കാര്‍ഡ് എന്നിവ ഹാജരാക്കണം.
7. പിഴ കൂടാതെ ലൈസന്‍സ് പുതുക്കാവുന്ന അവസാന തിയ്യതി ഫെബ്രുവരി 28 വരെ.mid2]