കൊയിലാണ്ടിയെ വലിച്ചെറിയല്‍ മുക്ത നഗരസഭയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം; ആദ്യഘട്ടമായി വൃത്തിയാക്കിയത് മുത്താമ്പി ടൗണ്‍


നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധാ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രജില സി അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ റിഷാദ് സ്വാഗതം പറഞ്ഞു. കൗണ്‍സിലര്‍മാരായ വിഷ്ണു.എന്‍.എസ്, ജിഷ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇ.ബാബു എന്നിവര്‍ സംസാരിച്ചു.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഷീബ.ടി.കെ, ലിജോയ്.എല്‍, ജമീഷ് മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി. വരും ദിവസങ്ങളില്‍ നഗരസഭയിലെ ചെറു ടൗണുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ ജനകീയ പങ്കാളിത്തത്തോടെ കൂടി ശുചീകരിക്കുമെന്നും അജൈവ പാഴ് വസ്തുക്കള്‍ ഹരിത കര്‍മ്മസേനയ്ക്ക് കൈമാറുകയും ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുകയും ചെയ്ത് വലിച്ചെറിയല്‍ മുക്ത നഗരസഭയായി പ്രഖ്യാപിക്കുന്നതിന് മുഴുവന്‍ ജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്നും ചെയര്‍പേഴ്‌സന്‍ പറഞ്ഞു.