ഇനിയില്ല മാലിന്യം വലിച്ചെറിയല്‍! തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീയും ഹരിതകര്‍മസേനയും രംഗത്തിറങ്ങി; മാലിന്യമുക്തമായി നന്തി ടൗണ്‍


മൂടാടി: ഗ്രാമപഞ്ചായത്തിന്റ നേതൃത്വത്തില്‍ വലിച്ചെറിയല്‍ വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി നന്തി ടൗണില്‍ മാലിന്യ കൂമ്പാരങ്ങള്‍ നീക്കം ചെയ്തു. പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ഷീജ പട്ടേരി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.കെ.മോഹനന്‍, ടി.കെ ഭാസ്‌കരന്‍, എം.പി.അഖില എന്നിവര്‍ സംസാരിച്ചു. മെമ്പര്‍മാരായ റജുല ടി.എം, സുമിത കെ, വി.കെ. രവീന്ദ്രന്‍, സുമതി, ഉസ്‌ന എ.വി, റഫീഖ് പുത്തലത്ത്, വ്യാപാരി ഏകോപന സമിതി നേതാക്കളായ സനീര്‍, പവിത്രന്‍ എന്നിവര്‍ നേതൃത്വം നല്‍കുക.

തൊഴിലുറപ്പ് തൊഴിലാളികള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഹരിതകര്‍മ സേനാ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കാളികളായി.