വയനാട് ചുരത്തിൽ നിയന്ത്രണം വിട്ട് ട്രാവലർ മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്


Advertisement

വൈത്തിരി: വയനാട് ചുരം നാലാം വളവില്‍ ബൈപാസ് റോഡില്‍ ട്രാവലർ വാൻ മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. ചുരത്തില്‍ പള്ളിക്കു സമീപം ട്രാവലർ വാനാണ് നടുറോഡില്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്.

Advertisement

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ആംബുലന്‍സുകളില്‍ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

Advertisement
Advertisement

Summary: accident at Wayanad churam