ജോലി തേടി തേടി മടുത്തോ? ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം, മാസം 25,000 വരെ ശമ്പളം; വിശദാംശങ്ങൾ


കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് വിശദമായി നോക്കാം.

കൊടുവളളി ഐസിഡിഎസ് ഓഫീസിന്റെ പരിധിയില്‍ വരുന്ന കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളില്‍ ഉണ്ടായേക്കാവുന്ന വര്‍ക്കര്‍, ഹെല്‍പ്പര്‍, ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നേരിട്ടോ, തപാല്‍ മുഖേനയോ ലഭ്യമാക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി 7ന് വൈകിട്ട് അഞ്ച് മണി. അപേക്ഷയുടെ മാതൃക കൊടുവളളി ഐസിഡിഎസ് ഓഫീസ്, കിഴക്കോത്ത് പഞ്ചായത്ത്, എളേറ്റിൽ വട്ടോളി അക്ഷയകേന്ദ്രം എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. വിലാസം: ഐ.സി.ഡി.എസ് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, കൊടുവളളി -673572. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2211525.

ഗവ.മെഡിക്കൽ കോളേജ് ആശുപ്രതി വികസന സൊസൈറ്റിക്ക് കീഴിൽ 690 രൂപ ദിവസവേതനാടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് വിമുക്ത ഭടൻമാരെ താൽകാലികമായി സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുന്നു. (നിലവിൽ എച്ച്.ഡി.എസ്സിനു കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാരെ പരിഗണിക്കുന്നതല്ല). പ്രായപരിധി 55 വയസ്സിന് താഴെ.17 ഒഴിവുകൾ ഉണ്ട്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 31 ന് രാവിലെ 10 മണിക്ക് അസ്സൽ രേഖകൾ സഹിതം എം.സി.എച്ച്. സെമിനാർ ഹാളിൽ (പേവാർഡിനു സമീപം) എത്തിച്ചേരണമെന്ന് ആശുപത്രി വികസന സൊസൈറ്റി സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0495 2355900.

കോട്ടയം ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിലേക്ക് റേഡിയോളജിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഓപ്പൺ വിഭാഗക്കാർക്കായുള്ള ഒരു താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം ഡി ഇൻ റേഡിയോ ഡയഗ്നോസിസ് / ഡി എം ആർ ഡി/ എൻ ബി റേഡിയോളജിയിൽ ഡിപ്ലോമയും പരിചയവും വേണം. പ്രായം 18 നും 41 വയസ്സിനും ഇടയിൽ. ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 6 ന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2312944.

കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല നടത്തുന്ന ഗവേഷണ പദ്ധതിയിലേക്ക് റിസര്‍ച്ച് ഫെല്ലോ ആയി 25000 രൂപ പ്രതിമാസ വേതനത്തില്‍ പരമാവധി 2 വര്‍ഷത്തേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുതിനുളള അപേക്ഷ ക്ഷണിച്ചു. ആരോഗ്യ ശാസ്ത്ര സംബന്ധമായ വിഷയത്തില്‍ ബിരുദാനന്തരബിരുദം, രണ്ടുവര്‍ഷത്തില്‍ കുറയാതെയുളള ഗവേഷണ പരിചയം. ഉദ്യോഗാര്‍ത്ഥികള്‍ വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല കാര്യാലയത്തില്‍ ഫെബ്രുവരി 15 ന് രാവിലെ 11 മണിക്ക് നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങള്‍ക്ക്: 0487-2207650

Summary: Temporary appointment at various places in the district, salary up to 25,000 per month