ജില്ലാ കലോത്സവത്തില്‍ അവസാന നിമിഷം കോടതി വിധിയുമായെത്തി മത്സരിച്ച് ജയിച്ചു; സംസ്ഥാന തലത്തില്‍ കോല്‍ക്കളിയില്‍ ഒന്നാമതെത്തി തിരുവങ്ങൂര്‍ എച്ച്.എസ്.എസ്
കോഴിക്കോട്: കോല്‍ക്കളി ഹൈസ്കൂള്‍ വിഭാഗം മത്സരത്തില്‍ കോടതി വിധിയുമായി വന്ന് ഒന്നാം സ്ഥാനം നേടി തിരുവങ്ങൂര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ടീം. സബ്ജില്ല കലോത്സവത്തില്‍ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്ന്തള്ളപ്പെട്ടപ്പോള് തോറ്റുകൊടുക്കാതെ നിയമപരമായി പൊരുതിയാണ് തിരുവങ്ങൂര്‍ എച്ച്.എസ്.എസ് ടീം ജില്ലാ കലോത്സവത്തിനെത്തിയത്.
കൊയിലാണ്ടിയില്‍ നടന്ന സബ് ജില്ലാ കലോത്സവത്തില്‍ തിരുവങ്ങൂര്‍ എച്ച്.എസ്.എസിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത് അന്നുതന്നെ വാക്കേറ്റത്തിനു വഴിവെച്ചിരുന്നു. വിധിയ്ക്കെതിരെ അപ്പീല്‍ നല്‍കിയെങ്കിലും അപ്പീല്‍ തള്ളിയതോടെ തിരുവങ്ങൂര്‍ എച്ച്.എസ്.എസ് ടീം കോടതിയെ സമീപിക്കുകയായിരുന്നു. ജില്ലാ കലോത്സവം നടക്കുന്ന തിന് ഏതാനും മണിക്കൂറുകള്‍ മുമ്പാണ് കോടതി ഇവരുടെ കേസ് പരിഗണിച്ചത്.
വിധി പകര്‍പ്പ് കിട്ടിയപ്പോള്‍ മൂന്നേ മൂന്ന് ടീമുകള്‍ മാത്രമാണ് മത്സരിക്കാന്‍ ബാക്കിയുണ്ടായിരുന്നതെന്ന് തിരുവങ്ങൂര്‍ എച്ച്.എസ്.എസ് ടീമിന്റെ പരിശീലകനായ ഖാലിദ് ഗുരുക്കള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. അവസാന ടീമായാണ് തിരുവങ്ങൂര്‍ മത്സരിച്ചത്. അവിടെ ഒന്നാംസ്ഥാനം നേടുകയും ചെയ്തു. സംസ്ഥാന തലത്തിലെ വിജയത്തില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുത്തു നബിയുടെ ഹള്റത്തില്‍ എന്ന് തുടങ്ങുന്ന പാട്ടിന്റ താളത്തില്‍ ചുവട് വെച്ചുതന്നെയാണ് ടീം സംസ്ഥാന തലത്തിലും മത്സരിച്ചത്. മാപ്പിളപ്പാട്ടിന്റ ഈണത്തില്‍ മെയ് വഴക്കത്തോടെ ചുവടുകള്‍ വെച്ചവര്‍ കോല്‍ക്കളിയില്‍ വീണ്ടും ആധിപത്യം ഉറപ്പിച്ചു. 14 വര്‍ഷമായി ജില്ലയെ പ്രതിനിധീകരിച്ച് കോല്‍ക്കളിയില്‍ സംസ്ഥാന തലത്തില്‍ മത്സരിക്കാന്‍ സ്കൂളിന് സാധിച്ചിട്ടുണ്ട്. തുടര്‍ച്ചയായി മൂന്നുതവണ സംസ്ഥാനതലത്തിലും ഒന്നാമതായിരുന്നു.
മുഹമ്മദ് ആദില്‍, മുഹമ്മദ് നിഹാല്‍, റുക്ക്നുദീന്, അലി ഹംദാന്‍, മുഹമ്മദ് റിസ്വാന്, മുഹമ്മദ് അമല്‍, മുഹമ്മദ് ഷഹീം, അജ്സല്‍, ഇര്ഫാന്, ഹാദിക്ക്, അമീന്, അന്നാ, സ്വാലിഹ്, ദശകുമാരചരിത എന്നിവരാണ് മികച്ച പ്രകടനം കാഴ്ചവച്ചത്.