കാരോളിനൊപ്പം ചുവടുവച്ച് കൊയിലാണ്ടിയിലെ കല്ല്യാണപ്പെണ്ണ്; കല്ല്യാണവീട്ടില്‍ ഇരട്ട ആഘോഷം


കൊയിലാണ്ടി: ലോകം മുഴുവന്‍ കൃസ്തുമസ് ആഘോഷരാവില്‍ മുഴുകി നില്‍ക്കവെ കരോളുമായി എത്തിയ സംഘത്തോടൊപ്പം പങ്കാളിയായി നവവധുവും. കൊയിലാണ്ടി മാതൃഭൂമി ലേഖകന്‍ യു.ഉണ്ണികൃഷ്ണന്റെയും, പി.സി.ഗീതയുടെ മകള്‍ ഡോ.കൃഷ്‌ണേന്ദുവാണ് കരോള്‍ സംഘത്തോടൊപ്പം പാപ്പായുടെ തൊപ്പിയണിഞ്ഞ് കരോള്‍ സംഘത്തോടൊപ്പം ചേര്‍ന്നത്.

വിവാഹ പാര്‍ട്ടി നടക്കുന്നതിനിടെയാണ് കരോള്‍ സംഘം എത്തിയത്. പാട്ടും ഡാന്‍സുമായി കാരോള്‍ സംഘം മുറ്റം നിറഞ്ഞപ്പോള്‍ കല്ല്യാണപ്പെണ്ണിനും മാറിനില്‍ക്കാനായില്ല. ചുവന്ന തൊപ്പിയണിഞ്ഞ് ചുവടുവച്ച് കൃഷ്‌ണേന്ദുവും കാരോല്‍ സംഘത്തോടൊപ്പം കൂടി. കൂടെമറ്റുള്ളവരും കൂടി ചേര്‍ന്നപ്പോള്‍ കല്ല്യാണ വീട്ടില്‍ ഇരട്ട ആഘോഷം പോലെയായി.

ഞായറാഴ്ചയാണ് ചേമഞ്ചേരി സ്വദേശി സോനു വുമായുള്ള കൃഷ്‌ണേന്ദുവിന്റ വിവാഹം.