ലോകകപ്പ് കഴിഞ്ഞിട്ടും കൊയിലാണ്ടി വിപണയില്‍ നക്ഷത്രമായി മെസി, മിന്നിത്തിളങ്ങി മിന്നല്‍ മുരളിയും; ക്രിസ്മസിനെ വരവേല്‍ക്കാന്‍ വിപണിയൊരുങ്ങി


കൊയിലാണ്ടി: ലോകകപ്പ് ആരവം ഒഴിഞ്ഞു. ഇനി ക്രിസ്മസിന്റെ ആഘോഷത്തിലേക്ക് കടക്കുകയാണ് ലോകം. കൊയിലാണ്ടിയിലും ക്രിസ്മസിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് വിപണി.

ലോകകപ്പ് ആരവത്തിന്റെ തുടര്‍ച്ചയിലാണ് ഇത്തവണ ക്രിസ്മസ്. അതുകൊണ്ട് തന്നെ മെസിയും ക്രിസ്റ്റ്യാനോയുമൊക്കെ ക്രിസ്മസിനും സജീവമാവും. ഫുട്‌ബോള്‍ താരങ്ങളുടെ പേരിലുള്ള നക്ഷത്രങ്ങളാണ് ഇത്തവണ വിപണി കീഴിടക്കിയിരിക്കുന്നത്.

മെസി, നെയ്മര്‍, ക്രിസ്റ്റ്യാനോ എന്നിങ്ങനെ പേരിലുള്ള നക്ഷത്രങ്ങളുണ്ട്. അവതാര്‍, മിന്നല്‍ മുരളി എന്നിങ്ങനെ സിനിമാ പേരിലുള്ള നക്ഷത്രങ്ങളും സുലഭം.

കഴിഞ്ഞ വര്‍ഷങ്ങളിലേത് പോലെ എല്‍.ഇ.ഡി സ്റ്റാറുകള്‍ക്കാണ് ഇത്തവണയും ഡിമാന്‍ഡ് കൂടുതല്‍. നൂറു രൂപ മുതല്‍ 2000 രൂപവരെയാണ് നക്ഷത്രങ്ങള്‍ക്ക് വില. മൂന്ന് രൂപയുടെ കുഞ്ഞു കുഞ്ഞു നക്ഷത്രങ്ങളും ഇത്തവണത്തെ താരങ്ങളാണ്.

Summary