Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താതാരം: ആദ്യഘട്ട വോട്ടിങ് ഇന്ന് രാത്രി പത്ത് മണി വരെ മാത്രം; അവസാന ദിവസം അട്ടിമറികള്‍ ഉണ്ടാകുമോ? നിലവില്‍ ആദ്യ സ്ഥാനങ്ങളിലുള്ളവരെ അറിയാം



കൊയിലാണ്ടി: Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയും കൊയിലാണ്ടി ന്യൂസ് ഡോട് കോമും ചേര്‍ന്ന് അവതരിപ്പിക്കുന്ന കൊയിലാണ്ടിയുടെ വാര്‍ത്താതാരം-2021 പരിപാടിയുടെ ആദ്യഘട്ട വോട്ടിങ് അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ന് രാത്രി കൃത്യം പത്ത് മണിക്ക് തന്നെ വോട്ടിങ് അവസാനിക്കും. പത്ത് മണിക്ക് ശേഷം വായനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമുണ്ടാകില്ല.

വളരെ ആവേശകരമായ പ്രതികരണമാണ് 2021 ലെ കൊയിലാണ്ടിയുടെ വാര്‍ത്താതാരത്തെ കണ്ടെത്താനുള്ള പരിപാടിക്ക് വായനക്കാരില്‍ നിന്ന് ലഭിച്ചത്. വോട്ടിങ്ങിലും ഇതോടനുബന്ധിച്ച് ഞങ്ങള്‍ പ്രസിദ്ധീകരിച്ച പ്രത്യേക ഫീച്ചറുകളിലുമെല്ലാം ഇത് പ്രതിഫലിച്ചിരുന്നു. ആദ്യഘട്ട പട്ടികയില്‍ പതിനാല് പേരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഇവരില്‍ ഓരോരുത്തരും ഓരോ തരത്തില്‍ വാര്‍ത്താ താരങ്ങളാണ്. അതില്‍ കൂടുതല്‍ വായനക്കാര്‍ വാര്‍ത്താതാരമായി തെരഞ്ഞെടുക്കുന്ന വ്യക്തിയെയാണ് പരിപാടിയിലൂടെ കണ്ടെത്തുന്നത്.

ആദ്യഘട്ട വോട്ടിങ് പൂര്‍ത്തിയായാല്‍ വോട്ടുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യ നാല്‌ സ്ഥാനങ്ങളിലുള്ളവരെ കമ്‌ടെത്തി, അവരെ മാത്രം ഉള്‍പ്പെടുത്തി രണ്ടാം ഘട്ട അന്തിമ വോട്ടിങ് ആരംഭിക്കും. ഫെബ്രുവരി 20 വരെയാണ് ഈ വോട്ടിങ് നീണ്ടുനില്‍ക്കുക. ആദ്യഘട്ട വോട്ടിങ്ങിനെക്കാള്‍ ആവേശകരവും തീപ്പാറുന്നതുമാകും രണ്ടാം ഘട്ട വോട്ടിങ് എന്നാണ് വായനക്കാരുടെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.

നിലവിലെ കണക്കുകള്‍ പ്രകാരം ടി.ടി.ഇസ്മായിലാണ് വോട്ടിങ്ങില്‍ ഒന്നാമതുള്ളത്. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ അദ്ദേഹം രണ്ടാം ഘട്ട വോട്ടിങ്ങില്‍ ഉള്‍പ്പെടുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. കെ-റെയില്‍ വിരുദ്ധ സമര സമിതിയുടെ ചെയര്‍മാന്‍ എന്ന നിലയിലും ജില്ലയിലെ മുസ്ലിം ലീഗിന്റെ സമുന്നതനായ നേതാവ് എന്ന നിലയിലും ജനകീയനായ അദ്ദേഹത്തിന് ഇന്ന് രാവിലെ ഏഴ് മണി വരെ 3118 വോട്ടുകളാണ് ലഭിച്ചത്.

കൊയിലാണ്ടിക്കാരുടെ മാത്രമല്ല ലോകത്തെ എല്ലാ മലയാളികളുടെയും മനസില്‍ സ്ഥാനമുള്ള പ്രിയ പാട്ടുകാരന്‍ ഷാഫി കൊല്ലമാണ് വോട്ടിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ളത്. 1101 വോട്ടുകളാണ് ഷാഫിക്ക് ഇതുവരെ ലഭിച്ചിട്ടുള്ളത്.

കൊയിലാണ്ടി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ ഡോക്ടറും കോവിഡിന്റെ ആദ്യ തരംഗത്തിന്റെ സമയത്ത് കൊയിലാണ്ടിയിലെ കോവിഡ് നോഡല്‍ ഓഫീസറുമായിരുന്ന ഡോ. സന്ധ്യ കുറുപ്പിന് ഇന്ന് രാവിലെ ഏഴ് മണി വരെ 1030 വോട്ടുകളാണ് ലഭിച്ചിട്ടുള്ളത്. നിലവിലെ കണക്കുകള്‍ പ്രകാരം മൂന്നാം സ്ഥാനത്താണ് കൊയിലാണ്ടിയുടെ പ്രിയ ഡോക്ടര്‍ ഇപ്പോഴുള്ളത്.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മുന്‍ഗാമികളെ പോലെ ജനകീയ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ച് കൊയിലാണ്ടിയുടെ ജനമനസുകളില്‍ ഇടം നേടിയ എം.എല്‍.എ കാനത്തില്‍ ജമീലയാണ് വോട്ടിങ്ങില്‍ നാലാം സ്ഥാനത്തുള്ളത്. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 543 വോട്ടുകളാണ് അവര്‍ക്ക് ലഭിച്ചിട്ടുള്ളത്.

ക്രമസമാധാന പാലനത്തിലുപരി വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും കൊയിലാണ്ടിയില്‍ നടപ്പാക്കിയ വിവിധ പരിഷ്‌കാരങ്ങള്‍ കൊണ്ടും ശ്രദ്ധേയനായ സി.ഐ എന്‍.സുനില്‍ കുമാറിന് ഇന്ന് രാവിലെ ഏഴ് മണി വരെ ലഭിച്ചിരിക്കുന്നത് 494 വോട്ടുകളാണ്. കൊയിലാണ്ടിയിലെ ജനകീയനായ സി.ഐ എന്ന വിശേഷണമുള്ള അദ്ദേഹം നിലവില്‍ അഞ്ചാം സ്ഥാനത്താണ്.

വോട്ടിലെ നമ്പറുകള്‍ എല്ലാം നൈമിഷികമാണ്. കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട് അവ മാറിമറിയാം. അതിനാല്‍ തന്നെ ആരെല്ലാമാണ് Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താതാരം പരിപാടിയുടെ അന്തിമ പട്ടികയില്‍ ഇടം പിടിക്കുക എന്ന് ഇപ്പോള്‍ പറയുക അസാധ്യമാണ്. അതിനായി നമുക്ക് കാത്തിരിക്കാം.

ആദ്യഘട്ട വോട്ടിങ്ങില്‍ ഉള്‍പ്പെട്ട പതിനാല് പേര്‍ക്കും ലഭിച്ച വോട്ടുകള്‍ താഴെ പട്ടികയില്‍ കാണാം. നിങ്ങള്‍ ഇതുവരെ വോട്ട് ചെയ്തില്ല എങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്ത് വിലയേറിയ വോട്ട് ഉടന്‍ രേഖപ്പെടുത്തി Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താതാരം-2021 പരിപാടിയില്‍ പങ്കാളിയാവൂ….