കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (09/02/2022)

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

കൗണ്‍സിലിംഗ് സൈക്കോളജി സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ ഇന്‍ കൗണ്‍സിലിംഗ് സൈക്കോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ആറു മാസവും ഡിപ്ലോമയ്ക്ക് ഒരു വര്‍ഷവുമാണ് കാലാവധി. പ്രായപരിധി 18 വയസിന് മുകളില്‍ . ശനി ഞായര്‍ പൊതുഅവധി ദിവസങ്ങളില്‍ ക്ലാസുകള്‍ സംഘടിപ്പിക്കും. അവസാന തീയതി ഫെബ്രുവരി 20. വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: www.srccc.in ഫോണ്‍: 9947878206.

മസ്റ്ററിങ് ഫെബ്രുവരി 20 വരെ

കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് കോഴിക്കോട് ജില്ലാ കമ്മറ്റി സ്‌കാറ്റേര്‍ഡ് വിഭാഗം 2019 ഡിസംബര്‍ വരെയുള്ള പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ ഇനിയും മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാത്ത, പെന്‍ഷന് അര്‍ഹതയുള്ള തൊഴിലാളികള്‍ക്ക് മസ്റ്ററിംഗ് നടത്തുന്നതിന് ഫെബ്രുവരി 20 വരെ സമയം അനുവദിച്ചിട്ടുണ്ട്. 2019 ഡിസംബര്‍ വരെ പെന്‍ഷന്‍ കൈപ്പറ്റിക്കൊണ്ടിരിക്കുന്ന ഇതുവരെ മസ്റ്ററിംഗ് നടത്തിയിട്ടില്ലാത്ത തൊഴിലാളികള്‍ ഫെബ്രുവരി 20നകം അക്ഷയ കേന്ദ്രങ്ങളില്‍നിന്നും മസ്റ്ററിംഗ് പൂര്‍ത്തീകരിക്കേണ്ടതാണെന്ന് ചെയര്‍മാന്‍ അറിയിച്ചു.
ഫോണ്‍: 0495 2366380, 0495 2975274, 0495 2765274

ടെണ്ടര്‍

വനിത-ശിശു വികസന വകുപ്പിന് കീഴില്‍ തൂണേരി ഐസിഡിഎസ് പ്രൊജക്റ്റ് പരിധിയില്‍ എടച്ചേരി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലെ കുട്ടികള്‍ക്ക് പ്രീസ്‌കൂള്‍ എജ്യൂക്കേഷന്‍ കിറ്റ് വിതരണം നടത്തുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 25 ഉച്ചക്ക് ഒരുമണി. അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ടെണ്ടറുകള്‍ തുറക്കുന്നതായിരിക്കും. ഫോണ്‍: 0496 2555225, 9562246485

ഗതാഗത നിയന്ത്രണം

കോഴിക്കോട് ജില്ലയിലെ മണ്ണൂര്‍ ചാലിയം റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിക്കുവേണ്ടി കടുക്ക ബസാര്‍ ജംഗ്ഷനിലൂടെുള്ള വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചിരിക്കുന്നതായി കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്റ്റ് മാനേജ്മെന്റ് യൂണിറ്റ് കോഴിക്കോട്-വയനാട് ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കോഴിക്കോട് നിന്നും കടുക്ക ബസാര്‍ വഴി പരപ്പനങ്ങാടിയിലേക്ക് പോകേണ്ട വാഹനങ്ങള്‍ ഫറൂഖ്-മണ്ണൂര്‍-കോട്ടക്കടവ് പാലംവഴി പരപ്പനങ്ങാടി ഭാഗത്തേക്ക് പോകേണ്ടതാണ്.

മത്സ്യതൊഴിലാളികള്‍ക്ക് കോവിഡ് ധനസഹായം

മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യതൊഴിലാളികള്‍ക്കും, അനുബന്ധതൊഴിലാളികള്‍ക്കും അനുവദിച്ചിട്ടുള്ള കോവിഡ് ധനസഹായം ആയിരംരൂപ ഇതുവരെ ലഭിക്കാത്തവര്‍ അതത് ഫിഷറീസ് ഓഫീസര്‍ മുമ്പാകെ ബാങ്ക് പാസ്ബുക്ക്, ഫിംസ് ഐ.ഡി എന്നിവയുമായി ഹാജരാകേണ്ടതാണ്. ഫോണ്‍: 0495 2383472

മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഫെബ്രുവരി 4ന് നാഗചന്ദ്രന്‍ എന്നയാള്‍ മരണപ്പെട്ടു. ആളെ ആരും അന്വേഷിച്ച് വരാത്തതിനാല്‍ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. തിരിച്ചറിയുന്നവര്‍ വെള്ളയില്‍ പൊലീസില്‍ അറിയിക്കണം. ഫോണ്‍: 0495 2384799

അറിയിപ്പ്

നാഗചന്ദ്രന്റെ മൃതദേഹം

താത്കാലിക ഇന്‍സ്ട്രക്ടര്‍ നിയമനം

മുതുകാട് പ്രവര്‍ത്തിക്കുന്ന പേരാമ്പ്ര ഐടിഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് എന്ന വിഷയത്തില്‍ താത്കാലിക ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 14 രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകേണ്ടതാണ്. ഫോണ്‍: 9495143685

നാദാപുരം ഗ്രാമപഞ്ചായത്തില്‍ ഗ്രൂപ്പ് ജൈവകൃഷി പദ്ധതി ആരംഭിച്ചു

നാദാപുരം ഗ്രാമ പഞ്ചായത്തിലെ കുടുംബ ശ്രീ-സ്വയംസഹായ സംഘങ്ങള്‍ മുഖേന നടപ്പാക്കുന്ന ഗ്രൂപ്പ് ജൈവ കൃഷി പദ്ധതി ആരംഭിച്ചു. ഇരുപതാം വാര്‍ഡിലെ സ്വപ്ന സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന വിത്തിടല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സി.ടി.കെ സമീറ, കണ്‍വീനര്‍ കാസിം കുന്നുമ്മല്‍ സംഘാംഗങ്ങളായ സോന ആയാടത്തില്‍, കെ .പി ശാഹിദ, വി.പി സൈനബ തുടങ്ങിയവര്‍ പങ്കെടുത്തു.

വിശപ്പു രഹിത കേരളം: എല്ലാ നിയോജകമണ്ഡലത്തിലും ഒരു സുഭിക്ഷ ഹോട്ടല്‍

സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ഉച്ചഭക്ഷണം ലഭ്യമാക്കാന്‍ ആരംഭിച്ച സുഭിക്ഷ ഹോട്ടല്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും ഒരു സുഭിക്ഷ ഹോട്ടല്‍ വീതം ആരംഭിക്കും.

ആവശ്യക്കാര്‍ക്ക് ഒരു നേരത്തെ ഭക്ഷണം സൗജന്യ നിരക്കില്‍ ലഭ്യമാക്കുക വഴി സംസ്ഥാനത്ത് പട്ടിണി നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ പൊതുവിതരണ വകുപ്പ് സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് വിശപ്പ് രഹിത കേരളം, സുഭിക്ഷ ഹോട്ടല്‍. കിടപ്പു രോഗികള്‍, അശരണര്‍ തുടങ്ങി സമൂഹത്തിലെ എല്ലാവര്‍ക്കും മിതമായ നിരക്കില്‍ പാകം ചെയ്ത ഭക്ഷണം ലഭ്യമാക്കുകയാണ് പദ്ധതിയുടെ യഥാര്‍ത്ഥ ലക്ഷ്യം.

സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കായ 20 രൂപയ്ക്കാണ് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്. ഓരോ അഞ്ച് രൂപ വീതം സര്‍ക്കാര്‍ നല്‍കും. പ്രാരംഭ ചെലവുകള്‍ക്കായി ഓരോ ഹോട്ടലിനും പരമാവധി 10 ലക്ഷം രൂപ വരെയും ഹോട്ടലിന്റെ തുടര്‍ നടത്തിപ്പിനുള്ള മറ്റ് ചെലവുകളും അനുവദിക്കും.

ഹോട്ടല്‍ നടത്തുന്നതിന് ആവശ്യമായ ഫര്‍ണിച്ചര്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവ സര്‍ക്കാര്‍ ഇതര സന്നദ്ധ സംഘടനകള്‍, പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍, മറ്റ് ഇതര സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും സോണ്‍സര്‍ഷിപ്പ് വഴി സ്വീകരിക്കാവുന്നതാണ്.

ഭക്ഷ്യശാലകള്‍ക്ക് ടൈഡ് ഓവര്‍ വിഹിതത്തില്‍ നിന്നും ലഭ്യതയ്ക്കനുസരിച്ച് ടൈഡ്ഓവര്‍ നിരക്കില്‍ അരി അനുവദിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേനയോ ഹോട്ടല്‍ ആരംഭിക്കുന്നതിനുള്ള കെട്ടിടം വാടകരഹിതമായി ലഭിച്ചാല്‍ അവ പരിഗണിക്കാം. അല്ലാത്ത പക്ഷം പൊതുമരാമത്ത് വകുപ്പ് നിശ്ചയിക്കുന്ന നിരക്കില്‍ കെട്ടിടം വാടകക്കെടുക്കാം.

ഹോട്ടല്‍ മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ള കുടുബശ്രീ യൂണിറ്റുകള്‍, സന്നദ്ധ സംഘടനകള്‍, സഹകരണ സംഘങ്ങള്‍, സര്‍ക്കാര്‍ ഇതര സംഘടനകള്‍, സഹകരണ സംഘങ്ങള്‍ എന്നിവരെ ഹോട്ടല്‍ നടത്തിപ്പിനായി പരിഗണിക്കും.

ഉച്ചഭക്ഷണത്തിനു മാത്രമായിരിക്കും സബ്‌സിഡി. പ്രഭാത ഭക്ഷണവും, സായാഹ്ന ഭക്ഷണവും മറ്റു സ്‌പെഷല്‍ വിഭവങ്ങളും എ. ഡി. എം അദ്ധ്യക്ഷനായ സുഭിക്ഷ കമ്മറ്റി നിശ്ചയിക്കുന്ന നിരക്കില്‍ വിതരണം ചെയ്യാം.

കിടപ്പു രോഗികള്‍, അശരണര്‍ എന്നിവര്‍ക്ക് ഉച്ചഭക്ഷണം വീടുകളില്‍ എത്തിച്ചു നല്‍കുന്നതിന് ഊണ് ഒന്നിന് ഭക്ഷണത്തിന്റെ വിലയായ 25 രൂപയ്ക്കും കൈകാര്യ ചെലവായ അഞ്ച് രൂപയ്ക്കും പുറമെ ന്യായമായ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചാര്‍ജ്ജും സുഭിക്ഷ കമ്മറ്റിയുടെ അഗീകാരത്തോടെ ചെലവഴിക്കാവുന്നതാണ്.

ജി.വി.എച്ച്.എസ്.എസ് പയ്യാനക്കല്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

വിശാലമായ അഞ്ച് ക്ലാസ്മുറികള്‍. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഭക്ഷണശാല. 60 കുട്ടികള്‍ക്ക് ഇരുന്നു കഴിക്കാന്‍ സൗകര്യമുള്ള ഹാള്‍, സ്റ്റോര്‍ മുറി… പയ്യാനക്കല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ഈ സൗകര്യങ്ങളെല്ലാം ഒരുങ്ങുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടര്‍ച്ചയായി നിലവില്‍വന്ന വിദ്യാകിരണം മിഷന്‍ പ്രകാരമാണ് പയ്യാനക്കല്‍ സ്‌കൂള്‍ മുഖം മിനുക്കുന്നത്. കിഫ്ബി ഫണ്ടില്‍ നിന്നും അനുവദിച്ച 3 കോടിരൂപയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നത്.

പദ്ധതി പ്രകാരം സ്‌കൂളില്‍ ഒരു ഓപ്പണ്‍ സ്റ്റേജും വിദ്യാര്‍ഥിനികള്‍ക്കായുള്ള ടോയ്ലറ്റ് കെട്ടിടവും തയ്യാറായിക്കഴിഞ്ഞു. 3 നിലകളിലായി 23 ശുചിമുറികളുണ്ട്. ഒപ്പം കൈ കഴുകാനുള്ള പ്രത്യേക സജ്ജീകരണവും ഈ കെട്ടിടത്തിലുണ്ട്. സ്‌കൂള്‍ മുറ്റം ഇന്റര്‍ലോക്ക് ചെയ്തു. കൂടാതെ 30 ബൈക്ക് പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുള്ള പാര്‍ക്കിങ് ഏരിയ, സുരക്ഷ ഉറപ്പാക്കാന്‍ സ്‌കൂളിന് ചുറ്റുമതില്‍, 500 ലിറ്റര്‍ സംഭരണശേഷിയുള്ള വാട്ടര്‍ടാങ്ക് എന്നിവ സജ്ജമാക്കി.

തീരദേശദേശത്തെ കുട്ടികള്‍ പഠിക്കുന്ന ഈ സ്‌കൂള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളിലായി എല്ലാ മേഖലകളിലും മുന്നോട്ട് വന്നുകൊണ്ടിരിക്കുകയാണ്. മികച്ച വിജയശതമാനം നേടി മുന്നേറിക്കൊണ്ടിരിക്കുന്ന സ്‌കൂളില്‍ പുതിയ സൗകര്യങ്ങള്‍ വരുന്നതോടെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുമെന്നാണ് പ്രതീക്ഷയെന്ന് പ്രിന്‍സിപ്പല്‍ പി.വി. പ്രവീണ്‍ കുമാര്‍, ഹെഡ്മാസ്റ്റര്‍ എം. പ്രമോദ് കുമാര്‍ എന്നിവര്‍ പറഞ്ഞു.

സര്‍വ്വോദയപക്ഷം ഖാദി പ്രത്യേക വിപണനമേള ആരംഭിച്ചു

സര്‍വ്വോദയപക്ഷം ഖാദി പ്രത്യേക വിപണനമേളയുടെ ജില്ലാതല ഉദ്ഘാടനം എംഎല്‍എ പി.ടി.എ റഹീം നിര്‍വ്വഹിച്ചു. കാനറാ ബാങ്ക് എല്‍.ഡി.എം ടി.എം മുരളീധരന്‍ ഖാദി ഉത്പന്നം ഏറ്റുവാങ്ങി. പെരുവയല്‍ ഖാദികേന്ദ്രത്തിന്റെ നവീകരണത്തിന് എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് അനുവദിച്ച തുക ലഭ്യമാക്കുന്നതിനാവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി ഒമ്പത് മുതല്‍ 14 വരെ അഞ്ച് ദിവസങ്ങളിലായി നടക്കുന്ന വിപണനമേളയില്‍ ഖാദി ഉത്പന്നങ്ങള്‍ 20 മുതല്‍ 30 ശതമാനം വരെ റിബേറ്റില്‍ ലഭ്യമാകും. വടകര, ബാലുശ്ശേരി, കൊയിലാണ്ടി, ചെറുട്ടി റോഡ് എന്നിവിടങ്ങളിലെ നാല് കേന്ദ്രങ്ങളില്‍നിന്നും, നാല് ഏജന്‍സികള്‍, വിവിധ ഖാദിഗ്രാമ സൗഭാഗ്യകളിലും ഖാദി ഉത്പന്നങ്ങള്‍ക്ക് റിബേറ്റ് ലഭിക്കും.

ജില്ലയിലെ 23 നെയ്ത്തു കേന്ദ്രങ്ങളിലും 33 നൂല്‍നൂല്‍പ്പു കേന്ദ്രങ്ങളിലുമായി 800 തൊഴിലാളികളാണ് ജോലിചെയ്യുന്നത്. നിലവില്‍ വസ്ത്രങ്ങള്‍ക്ക് പുറമേ ബെഡ്ഷീറ്റുകളും ജില്ലയിലെ കേന്ദ്രങ്ങളില്‍ ഉത്പാദിപ്പിക്കുന്നുണ്ട്.

ഖാദി ബോര്‍ഡ് അംഗം കെ. ലോഹ്യ അധ്യക്ഷത വഹിച്ചു. ജൂനിയര്‍ സൂപ്രണ്ട് വി.വി രാഘവന്‍ ആശംസയര്‍പ്പിച്ചു. കോഴിക്കോട് ജില്ലാ പ്രോജക്ട് ഓഫീസര്‍ കെ.ഷിബി സ്വാഗതവും കെ. ജിഷ നന്ദിയും പറഞ്ഞു.

ഇവിടെ ഇനി ഒരു മാലിന്യവും വീഴില്ല… ഇത് വീണ്ടെടുക്കലിന്റെ ജനകീയ മാതൃക

ഒരുകാലത്ത് പ്രദേശത്തെയാകെ നീര്‍ വറ്റാതെ നിലനിര്‍ത്തിയിരുന്ന കുളമായിരുന്നു എടക്കാട് പാലക്കടയിലെ കോഴിക്കല്‍ തറവാടിന്റെ കൊടമ്പാട്ട് കുളം. മാലിന്യം മൂടി നശിക്കാന്‍ പോവുകയായിരുന്ന കുളത്തിന്റെ ദൈന്യത കണ്ട്, ഓളപ്പരപ്പിനെ വെട്ടിച്ച് തുള്ളുന്ന ചെറുമീനുകളോടൊപ്പം നീന്തിത്തുടിച്ച പൂര്‍വ്വികരെ ഓര്‍ത്ത് നാട്ടുകാര്‍ പറഞ്ഞു – ‘ഇനി ഇവിടം ഒരിക്കലും മലിനമാകില്ല’.

കോഴിക്കല്‍ തറവാട്ടിലെ കൃഷ്ണദാസിനും സഹോദരിമാര്‍ക്കും കുടുംബ സ്വത്തായി ലഭിച്ചതാണ് കൊടമ്പാട്ട് കുളം. 12 സെന്റോളം വരുന്ന സ്ഥലത്തെ കുളം കോര്‍പറേഷന് വിട്ട് നല്‍കാമെന്നേറ്റതോടെ സ്വകാര്യ കുളം ‘മിഷന്‍ തെളിനീര്‍ ‘ പദ്ധതിയില്‍ ഉള്‍പ്പെട്ടു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ.എസ് ജയശ്രീയുടെ സാന്നിധ്യത്തില്‍ രാവിലെ ഏഴുമണിക്ക് ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഡ് കൗണ്‍സിലര്‍ ടി.മുരളീധരന്‍ നേതൃത്വം നല്‍കി.

നീരൊഴുക്ക് സൗകര്യമുള്ള, ഭംഗിയുള്ള പ്ലാനില്‍ ആര്‍ക്കിടെക്ടിന്റെ സഹായത്തോടെ കുളം പടുത്തുകെട്ടാനും കുട്ടികള്‍ക്ക് നീന്തല്‍ സൗകര്യവുമൊരുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു. കോര്‍പറേഷന്‍ ഫണ്ട് ഉപയോഗിച്ച് കുളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് മേയര്‍ ബീന ഫിലിപ്പ് ഉറപ്പുനല്‍കി. കോര്‍പറേഷന്‍ ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥരും ജില്ലാ ഹരിതകേരള മിഷന്‍ – ശുചിത്വമിഷന്‍ പ്രതിനിധികളും കുളം സംരക്ഷണസമിതി അംഗങ്ങളും കുളം വീണ്ടെടുക്കല്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി.

കൊടമ്പാട്ടുകുളം – മിഷന്‍ തെളിനീരിലെ ആദ്യ സ്വകാര്യകുളം

‘ജലമാണ് ജീവന്‍’ എന്ന ആശയത്തെ മുന്‍നിര്‍ത്തി ജില്ലാ ഭരണകൂടം 2020 ഫെബ്രുവരിയില്‍ ആരംഭിച്ച ‘മിഷന്‍ തെളിനീര്‍ ‘ പദ്ധതിയുടെ ഭാഗമായി വീണ്ടെടുക്കുന്ന ആദ്യ സ്വകാര്യ കുളമാണ് എടക്കാട് പാലക്കടയിലെ കൊടമ്പാട്ടുകുളം. ഓരോ പൊതുകുളങ്ങളും പുനരുജ്ജീവിപ്പിച്ച് തെളിനീരൊഴുകുന്ന ജല സ്രോതസ്സാക്കി നിലനിര്‍ത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിത കേരളം, ശുചിത്വ മിഷനുകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പ്രവര്‍ത്തനം. ജില്ലയില്‍ 52 പൊതുകുളങ്ങളാണ് ഇത്തരത്തില്‍ വീണ്ടെടുത്തത്. കോവിഡ് പശ്ചാത്തലത്തില്‍ നിശ്ചലമായ പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം തുടങ്ങുന്നതും സ്വകാര്യ കുളമായ കൊടമ്പാട്ടുകുളത്തിന്റെ വീണ്ടെടുക്കലിലൂടെയാണ്.