‘അന്ധവിശ്വാസങ്ങൾക്കെതിരായ നിയമം എങ്ങനെയാകണം?’; കൊയിലാണ്ടി ബാർ അസോസിഷനും കണക്ടഡ് ഇനിഷ്യേറ്റീവും സംയുക്തമായി ചർച്ച സംഘടിപ്പിച്ചു


കൊയിലാണ്ടി: അന്ധവിശ്വാസ ബിൽ (അന്ധവിശ്വാസങ്ങൾക്കെതിരായ നിയമ നിർമ്മാണം) എങ്ങനെയായിരിക്കണം എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. കൊയിലാണ്ടി ബാർ അസോസിയേഷനും കണക്ടഡ് ഇനിഷ്യേറ്റീവും സംയുക്തമായാണ് ചർച്ച സംഘടിപ്പിച്ചത്.

കൊയിലാണ്ടി ബാർ അസാസിയേഷൻ ഹാളിൽ സംഘടിപ്പിച്ച പരിപാടി മഞ്ചേരി അഡീഷണൽ ജില്ലാ ജഡ്ജ് എം.പി.ജയരാജ് ഉദ്ഘാടനം ചെയ്ത് വിഷയം അവതരിപ്പിച്ചു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വി.സത്യൻ അധ്യക്ഷനായി.

എം.ജി.ബൽരാജ്, അഡ്വ. പി.ടി.ഉമേന്ദ്രൻ, അഡ്വ.കെ.അഖില, ശ്രീജിത്ത് വിയ്യൂർ എന്നിവർ പ്രസംഗിച്ചു. ഐ.എം.എയുടെ ദേശീയ വിമൻസ് അവാർഡ് ലഭിച്ച ഡോക്ടർ സന്ധ്യ കുറുപ്പിനെ ചടങ്ങിൽ ഷാൾ അണിയിച്ച് എം.പി.ജയരാജൻ ആദരിച്ചു.

ചർച്ചയിൽ അഡ്വ. കെ.ടി.ശ്രീനിവാസൻ, അഡ്വ. അമൽ കൃഷ്ണൻ പി, അഡ്വ. ടി.കെ.രാധാകൃഷ്ണൻ, അഡ്വ. ഷജിത്ത് ലാൽ .എൻ.എസ്, അഡ്വ. ജി.പ്രവീൺ, അഡ്വ. ലക്ഷ്മിപ്രിയ, അഡ്വ. പി.പ്രഭാകരൻ, അഡ്വ. ടി.എൻ.ലീന എന്നിവർ പങ്കെടുത്ത് നിർദ്ദേശങ്ങൾ സമർപ്പിച്ചു.