നിങ്ങളൊരു ഡിസൈനര്‍ ആണോ; കെ.എസ്.ടി.എ കോഴിക്കോട് ജില്ലാ സമ്മേളനത്തിനായി ലോഗോ തയ്യാറാക്കാന്‍ അവസരം
കൊയിലാണ്ടി: കെ.എസ്.ടി.എ കോഴിക്കോട് ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയില്‍ ലോഗോ ക്ഷണിക്കുന്നു. മതനിരപേക്ഷ വിദ്യാഭ്യാസം, വൈജ്ഞാനിക സമൂഹം, വികസിത കേരളം എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി കെ.എസ്.ടി.എ മുപ്പത്തിരണ്ടാമത് കോഴിക്കോട് ജില്ലാ സമ്മേളനം 2023 ജനുവരി 14,15 തിയ്യതികളിലാണ് കൊയിലാണ്ടിയില്‍ നടക്കുന്നത്.
സമ്മേളനത്തിന് ലോഗോ ക്ഷണിക്കുന്നതായി സംഘാടക സമിതി അറിയിച്ചു.
അയക്കേണ്ട വിലാസം kstakkddtconf@gmail.com
അവസാന തിയ്യതി 2022 ഡിസംബര്‍ 17 വൈകീട്ട് അഞ്ച് മണി.