വേളം പള്ളിയത്ത് കടയ്ക്കകത്തുകയറി കാട്ടുപന്നി; നാട്ടുകാരില്‍ പരിഭ്രാന്തിയും അതോടൊപ്പം കൗതുകവുമായി, വീഡിയോ കാണാം


Advertisement

വേളം: പള്ളിയത്ത് കടയ്ക്കുള്ളില്‍ കയറിയ കാട്ടുപന്നി നാട്ടുകാര്‍ക്ക് ഭയവും അതോടൊപ്പം കൗതുകവുമായി. ഇന്നലെ ഉച്ചയോടെയാണ് ടൗണില്‍ കാട്ടുപന്നിക്കൂട്ടമെത്തിയത്. ഇതില്‍ ഒരു പന്നി ആയഞ്ചേരി റോഡിലുള്ള കിഴക്കേപ്പറമ്പത്ത് ഇബ്രാഹിമിന്റെ പോപ്പുലര്‍ ട്രെയിഡേഴ്സ് എന്ന കടയ്ക്കുള്ളിലേക്ക് കയറി. അവിടെനിന്നും പുറത്തേയ്ക്ക് കടക്കാനുള്ള ശ്രമത്തിനിടെ കടയുടെ ചില്ല് വാതില്‍ തകര്‍ത്തു.

Advertisement

കടയില്‍നിന്ന് ജീവനക്കാരന്‍ കുഞ്ഞബ്ദുല്ല അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. പന്നി കടയില്‍ അകപ്പെട്ടെന്നറിഞ്ഞതോടെ ഒട്ടേറെയാളുകളാണ് അങ്ങാടിയിലെത്തിയത്. കീഴ്‌പ്പെടുത്താന്‍ ശ്രമംനടത്തിയെങ്കിലും ആക്രമണഭീതി കാരണം ആളുകള്‍ക്ക് അടുത്തെത്താന്‍ കഴിഞ്ഞില്ല.

Advertisement

ഒടുവില്‍ പൊതുപ്രവര്‍ത്തകന്‍ അമാനത്തിന്റെ നേതൃത്വത്തില്‍ ഏറെ പണിപ്പെട്ടാണ് കടയില്‍നിന്ന് പന്നിയെ പുറത്തിറക്കിയത്. പുറത്തിറങ്ങിയതിനുശേഷം പന്നി ഓടി രക്ഷപ്പെടുകയായിരുന്നു.

Advertisement

വീഡിയോ കാണാം