കൊയിലാണ്ടിയിൽ സംരംഭകത്വ ബോധവൽക്കരണ പരിപാടി


കൊയിലാണ്ടി: നഗരസഭയുടെയും വ്യവസായ-വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇ.എം.എസ് ടൗൺഹാളിൽ വച്ച് സംരംഭകത്വ ബോധവൽക്കരണ പരിപാടി നടത്തി. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില.സി അധ്യക്ഷയായി.

വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് കൗൺസിലർ പി.രത്നവല്ലി ടീച്ചർ ആശംസകൾ അർപ്പിച്ചു. തുടർന്ന് മോട്ടിവേഷണൽ ട്രെയിനർ അജിത് കുമാർ സി.എസിന്റെ സംരംഭകത്വ ക്ലാസും കൊയിലാണ്ടി നഗരസഭ വ്യവസായ വികസന ഓഫീസർ ലത ടി.വിയുടെ വ്യവസായ വകുപ്പിന്റെ പദ്ധതികളെക്കുറിച്ചുള്ള ക്ലാസും ഉണ്ടായി.

കൊയിലാണ്ടി നഗരസഭ വ്യവസായ വകുപ്പ് ഇന്റേൺസ് ഐശ്വര്യ സി.പി, ഗോപിക സന്തോഷ് തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിന് വ്യവസായ വകുപ്പ് ഇന്റേൺ അശ്വിൻ പി.കെ നന്ദി പറഞ്ഞു.