രോഗബാധിതരേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍; ജില്ലയില്‍ ഇന്ന് 1,711 പുതിയ കോവിഡ് രോഗികള്‍, വിശദമായ കണക്കുകള്‍


കോഴിക്കോട്: ജില്ലയിലും കോവിഡ് കേസുകള്‍ കുറയുന്നു. 1,711 കോവിഡ് പോസിറ്റീവ് കേസുകളാണ് ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 4,160 പേര്‍ കൂടി രോഗമുക്തി നേടി.

സമ്പര്‍ക്കം വഴി 1,682 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 17 പേര്‍ക്കും സംസ്ഥാനത്തിന് പുറത്തു നിന്നു വന്ന 5 പേര്‍ക്കും 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 6,546 പേരെ പരിശോധനക്ക് വിധേയരാക്കി. നിലവില്‍ 17,837 ആളുകളാണ് കോവിഡ് ബാധിതരായി ഉള്ളത്. 29,648 ആളുകളാണ് ക്വാറന്റൈനിലുള്ളത്. 5,401 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ – 289
സ്വകാര്യ ആശുപത്രികള്‍ – 624
സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 31
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 29
വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ – 15,143