മണ്ണ് ജലസംരക്ഷണ പ്രവർത്തനത്തിലൂടെ കാർഷികാഭിവൃദ്ധി, ജല സംരക്ഷണം, മലിനീകരണം തടയൽ, കിണർ റീചാർജിങ്; പരിസ്ഥിതി സംരക്ഷണപദ്ധതികൾക്കായി നീർത്തട നടത്തവുമായി ചെങ്ങോട്ടുകാവ്
ചെങ്ങോട്ടുകാവ്: പരിസ്ഥിതി സംരക്ഷണ പദ്ധതികൾക്കായി നീർത്തട നടത്തവുമായി ചെങ്ങോട്ടുകാവ്. കാർഷികാഭിവൃദ്ധിയും ,ജലസ്രോതസ്സുകളുടേയും തോടുകളുടെയും സംരക്ഷണവും പുന:രുജ്ജീവനവും, മലിനീകരണം തടയൽ, കിണർ റീചാർജിങ് എന്നിവ മണ്ണ്, ജലസംരക്ഷണ പ്രവർത്തികൾ ഏറ്റെടുക്കുന്നതിലൂടെ സാധ്യമാക്കാനാണ് പദ്ധതി.
ഇതിനു മുന്നോടിയായി 2023-24 ൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി നിർത്തട നടത്തം സംഘടിപ്പിച്ചു.
പഞ്ചായത്തിലെ മൂന്ന് നീരുറവുകൾ കേന്ദ്രീകരിച്ചാണ് സമഗ്ര നീർത്തട വികസന പദ്ധതി നടപ്പാക്കുന്നത്. മേലൂർ നീർത്തടം കേന്ദ്രീകരിച്ച് നടന്ന നീരുറവ് നീർത്തട നടത്തം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി.വേണു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
വികസന സ്ഥിരം സമിതി ചെയർപേഴ്സൺ ഗീതാ കാരോൽ, മെമ്പർമാരായ സുധ.എം, സുധ കാവുങ്കൽ പൊയിൽ, ജ്യോതി നളിനം, രമേശൻ കിഴക്കയിൽ റസിയ, അസിസ്റ്റന്റ് സെക്രടറി ബാബു ആരോത്ത്, അസി.എഞ്ചിനിയ അജന്യ രാജ്,എന്നിവർ നേതൃത്വം നൽകി. ജീവനക്കാർ, തൊഴിലാളികൾ, കർഷകർ മേറ്റു മാർ ഉൾപ്പടെ നിരവധി പേർ നീർത്തട നടത്തത്തിൽ പങ്കെടുത്തു.