”തെരുവ് കച്ചവടം നിയന്ത്രിക്കുക, ഫ്ളൈ ഓവറിന് കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികള്‍ക്ക് പുനരധിവാസ പാക്കേജ് ഉടന്‍ നടപ്പാക്കുക”; കൊയിലാണ്ടിയില്‍ മര്‍ച്ചന്റ് അസോസിയേഷന്റെ നഗരസഭ ഓഫീസ് മാര്‍ച്ച്
കൊയിലാണ്ടി: തെരുവ് കച്ചവടം നിയന്ത്രിക്കുക, നഗരസഭ ബസ്റ്റാന്‍ഡില്‍ ബങ്ക് നിര്‍മ്മിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്തിരിയുക, ബസ്റ്റാന്റ് ഫ്ളൈ ഓവറിന് കുടി ഒഴിപ്പിക്കപ്പെട്ട വ്യാപരികള്‍ക്ക് അന്ന് പ്രഖ്യാപിച്ച പുനരധിവാസ പേക്കേജ് ഉടന്‍ നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊയിലാണ്ടി മര്‍ച്ചന്റ് അസോസിയേഷന് നഗരസഭ ഓഫീസ് മാര്‍ച്ച് നടത്തി. മാര്‍ച്ച് യു.എം.സി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി സി.എ.റഷിദ് ഉദ്ഘാടനം ചെയ്തു.
മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡണ്ട് കെ.കെ.നിയാസ് അധ്യക്ഷനായി. ഗോപാല കൃഷ്ണന് ടെക്സ്റ്റയില്‍സ് അസോസിയേഷന്, ജലീല്‍ മുസ്സ ഫുട് വെയര്‍ അസോസിയേഷന്, ഗണേശന് ഹോട്ടല്അസോസിയേഷന്, അസീസ് മാര്‍കറ്റ് ഫിഷ് മര്‍ച്ചന്റ്സ് അസോസിയേഷന്, അശോകന് ഗോള്‍ഡ് മര്‍ച്ചന്റ്സ് അസോസിയേഷന്, കെ.ദിനേശന്, പി.ചന്ദ്രന്, പി.കെ.മനീഷ്, നൗഷാദ് പി.കെ, സി.കെ.സുനില്‍പ്രകാശ്, കെ.വി.നസീര്‍, അമേത്ത് കുഞ്ഞഹമ്മദ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി കെ.പി.രാജേഷ് സ്വാഗതവും വി.കെ.ഹമീദ് നന്ദിയും പറഞ്ഞു.