മൂടാടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


മൂടാടി: മൂടാടി സെക്ഷൻ പരിധിയിൽ നെല്ല്യാടി-പുളിയഞ്ചേരി-കൊടക്കാട്ടും മുറി ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും എന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. പതിനഞ്ചാം തീയതി രാവിലെ ഏഴു മണി മുതൽ രണ്ടു മണി വരെയാണ് വൈദ്യുതി മുടങ്ങുക. എച്ച്.ടി വർക്ക് നടക്കുന്നതിനാലാണ് വൈദ്യുതി മുടക്കം.

കരുണാവുഡ്, കൊടക്കാട്ടുംമുറി, മന്ദൻമുക്ക്, വലിയഞ്ഞാറ്റിൽ, മുണ്ട്യാടി, കണ്ണികുളം, പുളിയഞ്ചേരി ഹെൽത്ത് സെന്റർ, വീവൺ കലാസമിതി എന്നീ ട്രാൻസ്ഫോർമറുകളിലാണ് വൈദ്യുതി മുടങ്ങുന്നത്.