‘മൂടാടി പഞ്ചായത്തിലൂടെ നിർദ്ദിഷ്ഠ തീരദേശ റോഡ് കടന്നുപോകുമ്പോൾ അലൈമെൻ്റ് മാറും’; അശാസ്ത്രമായ രീതിക്കെതിരെ പ്രതിഷേധം


നന്തി ബസാർ: നിർദ്ദിഷ്ഠ തീരദേശ റോഡ് കടന്നുപോകുമ്പോൾ അലൈൻമെന്റ് മാറുന്നതിൽ മൂടാടിയിൽ പ്രതിഷേധം. മൂടാടി പഞ്ചായത്തിലൂടെ റോഡ് കടന്നു പോകുമ്പോൾ മുമ്പത്തേതിൽ നിന്ന് വ്യത്യസ്തമായി അലൈൻമെന്റ് ആകുമെന്നാണ് പരാതി. അശാസ്ത്രീയമായ രീതിയിൽ ആലൈമെൻ്റ് മാറ്റി കുറ്റിയടിക്കുകയാണെന്നാരോപിച്ചാണ് പ്രതിഷേധം.

വാർഡ് മെമ്പർ പുത്തലത്ത് റഫീഖിൻ്റെ അദ്ധ്യക്ഷതയിൽ കടലൂരിലെ പാറക്കലിൽ ചേർന്ന ബഹുജന കൺവൻഷൻ ആണ് പ്രതിഷേധം രേഖപ്പെടുത്തിയത്. കൺവൻഷൻ ടി.ടി.ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. കെ.കെ.റിയാസ് സ്വാഗതവും ചിപ്പു അഷ്റഫ് നന്ദിയും പറഞ്ഞു.

തുടർ പ്രവർത്തനങ്ങൾക്കായി ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി.ദുൽ ഖിഫിൽ (ചെയർമാൻ), കെ.കെ.റിയാസ് (കൺവീനർ), സുഹറഖാദർ (ട്രഷറർ), റഫീഖ് പുത്തലത്ത്, ടി.പി.ഹമീദ്, എം.ടി.അസ്ലം (വൈസു് ചെയർമാൻ), ചിപ്പു അഷ്റഫ് ,സക്കറിയ്യ പാറക്കൽ, സുബൈർ മജ്മാസ് (ജോ. കൺവീനർ), സി.കെ.അബുബക്കർ , പി.പി.കരീം, നൗഫൽ നന്തി, മർഹബ കുഞ്ഞബ്ദുള്ള, റഷീദ് മണ്ടോളി, മുതുകുനി മുഹമ്മദലി, റാഫി ദാരിമി, ഒ.കെ.മുസ്തഫ, അബ്ബാസ് തങ്ങൾ, ഫസലു, കെ.അബുബക്കർ, സക്കരിയ്യ റഫീഖ് ടി.കെ എന്നിവർ സംസാരിച്ചു.