താൻ രചിച്ച പുസ്തകങ്ങൾ കുട്ടികൾക്ക് സമ്മാനിച്ച് അശോകൻ ചേമഞ്ചേരി, ദേശിയ വിദ്യാഭ്യാസ ദിനാചരണം ആഘോഷമാക്കി കണ്ണൻ കടവ് ഫിഷറീസ് സ്കൂൾ


കൊയിലാണ്ടി: വിദ്യ തന്നെയാണ് ധനമെന്നു ഉറക്കെ പറഞ്ഞ് കുട്ടികൾക്ക് വിദ്യയുടെ പ്രാധാന്യം പകർന്നു നൽകി കണ്ണൻ കടവ് ഗവണ്മെന്റ് ഫിഷറീസ് എൽ.പി സ്കൂൾ. പന്തലായനി ബ്ലോക്ക് കാപ്പാട് ഡിവിഷൻ വികസന സമിതി യുടെ ആഭിമുഖ്യത്തിൽ പി.ടി.എ കമ്മിറ്റിയുടെ സഹകരണത്തോടെ ദേശീയ വിദ്യാഭ്യാസ ദിനാചരണം നടത്തി. മുൻ പി.എസ്സ്‌.സി മെമ്പർ ടി.ടി ഇസ്മായിൽ ഉത്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ എംപി മൊയ്‌ദീൻ കോയ അധ്യക്ഷത വഹിച്ചു.

സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ വിദ്യാഭ്യാസമന്ത്രിയായിരുന്ന അബുൽ കലാം ആസാദിന്റെ ജന്മദിവസമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി കൊണ്ടാടുന്നത്. വിദ്യാഭ്യാസരംഗത്ത് ഇന്ത്യയിൽ ഇന്നു കാണുന്ന എല്ലാ മുന്നേറ്റങ്ങൾക്കും തുടക്കംകുറിച്ചവരിൽ പ്രധാനിയായിരുന്നു മൗലാനാ അബുൾകലാം ആസാദ്. അദ്ദേഹം തുടങ്ങിവെച്ച വിദ്യാഭ്യാസ പരിഷ്‌കാരങ്ങളോടുള്ള ആദരസൂചകമായാണ് ഭാരതം ഈ ദിവസം ദേശീയ വിദ്യാഭ്യാസ ദിനമായി ആഘോഷിക്കുന്നത്.


എഴുത്തുക്കാരൻ അശോകൻ ചേമഞ്ചേരിയെ ടി ടി. ഇസ്മായിൽ ആദരിച്ചു. അദ്ദേഹം രചിച്ച പുസ്തകങ്ങൾ സ്കൂൾ ലൈബ്രറി ക്ക് നൽകി വാർഡ് മെമ്പർ റസീന ഷാഫി ഏറ്റു വാങ്ങി. കെ. പ്രദീപൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത്‌ മെമ്പർ റാസീന ഷാഫി, അരവിന്ദൻ മാസ്റ്റർ, ടി വി. ചന്ദ്രഹാസൻ, പി.ടി.എ വൈസ്.പ്രസിഡന്റ് ശരണ്യ, ഹെഡ്മിസ്ട്രസ്സ് സുജാത, വാർഡ് സി.ഡി.എസ്സ്‌ അംഗം തസ്‌ലീന കബീർ സംസാരിച്ചു.