ദേശീയ കായിക ഭൂപടത്തില്‍ വീണ്ടുമൊരു ചക്കിട്ടപാറക്കാരന്‍റെ സ്വര്‍ണ്ണച്ചാര്‍ത്ത്; നാഷണല്‍ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ ബിലിന്‍ ജോര്‍ജിന്‍റെ ‘സുവര്‍ണ്ണ നടത്തം’


ചക്കിട്ടപ്പാറ: 37ാമത് നാഷണല്‍ ജൂനിയര്‍ അത്‌ലറ്റിക്ക് മീറ്റില്‍ പത്ത് കിലോമീറ്റര്‍ നടത്തത്തില്‍ ഗോള്‍ഡ് മെഡല്‍ നേടി ചക്കിട്ടപ്പാറ സ്വദേശി. ചക്കിട്ടപ്പാറ തെങ്ങുംപള്ളി ആന്റണി തോമസിന്റെ മകന്‍ ബിലിന്‍ ജോര്‍ജ്ജ് ആന്റോയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

ആസ്സാമിലെ ഗുവാഹത്തിയില്‍ നടക്കുന്ന മത്സരത്തില്‍ എതിരാളിയായ ഉത്തരാഖണ്ഡുകാരനെ പരാജയപ്പെടുത്തിയാണ് ബിലിന്‍ ഗോള്‍ഡ് മെഡല്‍ നേടിയിരിക്കുന്നത്. 43 മിനിറ്റിനുള്ളിലാണ് ബിലിന്റെ വിജയം.

കോതമംഗലം എം.എ കോളേജില്‍ ബി.കോം വിദ്യാര്‍ത്ഥിയാണ്. അമ്മ: ലീന. സഹോദരങ്ങള്‍: ബബിന്‍ ടോം ആന്റോ, വിബിന്‍ ജോ ആന്റോ.

summary: 37th national junior athletic meet, bilin won gold medal