രോഗം നേരത്തെ അറിയാം, ചികിത്സ എളുപ്പമാക്കാം; പ്രൈമറി സ്‌കൂള്‍ പെണ്‍കുട്ടികള്‍ക്കായി ചേമഞ്ചേരിയില്‍ മൂത്രാശയ രോഗനിര്‍ണ്ണയ ക്യാമ്പ്


ചേമഞ്ചേരി: ഗ്രാമപഞ്ചായത്ത് ജനകീയാസുത്രണ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പ്രൈമറി സ്‌കൂളിലെ പെണ്‍കുട്ടികള്‍ക്കായുള്ള മൂത്രാശയ രോഗ നിര്‍ണ്ണയ ക്യാമ്പ് പുക്കാട് എഫ്.എഫ് ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളായി നീണ്ടു നില്‍ക്കുന്ന ക്യാമ്പില്‍ അഞ്ഞൂറോളം പെണ്‍കുട്ടികള്‍ പരിശോധനക്ക് വിധേയമാകും.

തിരുവങ്ങൂര്‍ സി.എച്ച്.സിയിലെ ആരോഗ്യ പ്രവര്‍ത്തകരാണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്. ഉദ്ഘാടന സമ്മേളനത്തില്‍ വൈസ് പ്രസിഡണ്ട് അജ്‌നഫ് കാച്ചിയില്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസമിതി ചെയര്‍പേഴ്‌സണ്‍ അതുല്യ ബൈജു, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി.പി.മുരളീധരന്‍ ചടങ്ങിന് ആശംസയര്‍പ്പിച്ച് സംസാരിച്ചു.

ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനില്‍കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ഹെല്‍ത്ത് സുപ്പര്‍ വൈസര്‍ നന്ദി പ്രകടിപ്പിച്ചു. ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് ക്യാമ്പ് അംഗങ്ങള്‍ക്ക് ഡോ.ആയിഷ മൂത്രാശയ രോഗങ്ങളെക്കുറിച്ച് ക്ലാസെടുത്തു